ക്രഷുകൾക്ക് ആശ്വാസം; സംസ്ഥാന സര്‍ക്കാര്‍ 1.57 കോടി രൂപ അനുവദിച്ചു

Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ശിശു സംരക്ഷണ മന്ദിരങ്ങളിലെ  ( creches ) ജീവനക്കാര്‍ക്കുള്ള വേതനത്തിന്റെയും കുട്ടികള്‍ക്കുള്ള പൂരക പോഷണത്തിനുള്ള വിഹിതത്തിന്റെയും ആദ്യ ഗഡുവായി 1.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ എല്ലാ ക്രഷുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന അറിയിപ്പിന് പുറമെ ക്രഷുകള്‍ക്ക് നല്‍കുന്ന ഗ്രാന്റ് 60 ശതമാനമായി കുറയ്ക്കുകയും ചെയ്തതോടെ അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 571 ക്രഷുകൾ ഈ വർഷം ജനുവരി 1 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ജീവനക്കാര്‍ക്കുള്ള വേതനവും കുട്ടികള്‍ക്കുള്ള പൂരകപോഷണത്തിനുള്ള വിഹിതവും കേന്ദ്ര സര്‍ക്കാർ വെട്ടിച്ചുരുക്കിയതോടെയാണ് ഈ ശിശുമന്ദിരങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രതിഷേധാത്മക നിലപാടിനിടെയാണ് സംസ്ഥാനം ശിശുമന്ദിരങ്ങള്‍ക്ക് ആശ്വാസകരമായ നിലപാടെടുത്തത്.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്കും സാമൂഹിക നീതിവകുപ്പിനും കീഴിലായി 571 ക്രഷുകളാണ് നിലവിലുള്ളത്. ഈ സ്ഥാപനങ്ങളിലെ ആയിരത്തിലധികം ജീവനക്കാര്‍ക്ക് ആശ്വാസകരമാണ് സര്‍ക്കാര്‍ സഹായം.

2017 ജനുവരി മുതല്‍ ജൂണ്‍ വരെ ശിശുമന്ദിരത്തിലെ ബാലസേവികമാര്‍ക്ക് മാസത്തില്‍ 3000 രൂപ വീതവും ആയമാര്‍ക്ക് 1500 രൂപ വീതവുമാണ് അനുവദിച്ചത്. കുട്ടികള്‍ക്കുള്ള പൂരക പോഷണയിനത്തില്‍ ഒരു ദിവസത്തേയ്ക്ക് 12 രൂപ അനുവദിച്ചു. ഇതോടെ ഓരോ ക്രഷിനും 75,800 രൂപ വീതം ലഭ്യമാകും.

ശിശുമന്ദിരങ്ങളിലെ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയത്തിനായുള്ള കേന്ദ്ര വിഹിതവും 2017 ഡിസംബര്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നീക്കങ്ങൾ സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യതയേല്‍പ്പിക്കുന്നതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാലിത്തീറ്റ കുംഭകോണം: മൂന്നാമത്തെ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവ്

Sanadha Balyam , vacation, children,foster-care placement ,application, invited, child welfare committee, shelter, parents, adoption, Thiruvananthapuram unit, orphanages, Social Justice, facilitate,scheme, aims,providing,homely atmosphere,

അവധിക്കാലത്ത് വീടനുഭവം: സനാഥ ബാല്യം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം