ജാവേദ് അക്തറിന് ക്രെഡിറ്റ് നൽകിയത് തെറ്റിദ്ധരിപ്പിക്കാനെന്ന് ശബാന ആസ്മി 

വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്ന ഒമങ്ങ് കുമാർ ചിത്രം പി എം നരേന്ദ്രമോദിയുടെ  ക്രെഡിറ്റിൽ  ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പേര് ഉൾപ്പെടുത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ശബാന ആസ്മി.

ട്വിറ്ററിലൂടെയാണ് ജാവേദ്  അക്തറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ശബാന ആസ്മി പ്രതികരിച്ചത്.

പൊതുജനങ്ങളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. ” ഈശ്വർ അള്ളാ  തേരെ ജഹൻ മേം ” എന്ന ഗാനം അദ്ദേഹം ദീപ മേത്തയുടെ 1947 എർത്ത് എന്ന ചിത്രത്തിനുവേണ്ടി എഴുതിയതാണ് ” , ആസ്മി ട്വിറ്ററിൽ കുറിച്ചു.

 


പ്രസൂൺ ജോഷി, സമീർ, അഭേദ്രകുമാർ ഉപാധ്യായ, സർദാരാ, പരി ജി , ലവ്‌രാജ് എന്നീ ഗാനരചയിതാക്കൾക്കൊപ്പം ജാവേദ് അക്തർ എന്ന പേരുകൂടി  ട്രെയിലറിൽ കാണാം.

കടുത്ത മോദി വിരുദ്ധനായാണ് ജാവേദ് അക്തർ അറിയപ്പെടുന്നത്. മോദിയുടെ  ജീവിതത്തെ മഹത്വവൽക്കരിക്കുന്ന ഒരു  ചിത്രത്തിന് അദ്ദേഹം  ഗാനങ്ങൾ എഴുതിയെന്നത് വലിയ തോതിലുള്ള വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.  

പഴയ ഗാനങ്ങളും മറ്റും പുതിയ സിനിമകളിൽ  ഉൾപ്പെടുത്തുമ്പോൾ  ഇത്തരത്തിൽ ക്രെഡിറ്റ് നൽകുന്ന പതിവില്ലെന്ന വിമർശനമാണ് പലരും ഉയർത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ കണ്ട് താൻ ഞെട്ടിപ്പോയെന്നായിരുന്നു ജാവേദ് അക്തറിന്റെ ആദ്യ പ്രതികരണം. പി എം നരേന്ദ്രമോദിക്ക് വേണ്ടി താൻ ഗാനങ്ങൾ എഴുതിയിട്ടില്ല. എങ്ങിനെ സംഭവിച്ചു എന്ന് മനസിലാവുന്നില്ല , അദ്ദേഹം തന്റെ ബ്ലോഗിൽ എഴുതി.

എന്നാൽ മോദി ബയോപിക്കിൽ താൻ ഉപയോഗിച്ചത്  ദീപ മേത്ത ചിത്രമായ 1947 എർത്തിനുവേണ്ടി ജാവേദ് അക്തർ എഴുതിയ ഗാനമാണെന്ന വിശദീകരണവുമായി നിർമാതാവ് സന്ദീപ് സിംഗ് പിന്നീട് രംഗത്തെത്തി. അദ്ദേഹത്തെപ്പോലെ ഉന്നതനായ ഒരാളുടെ ഗാനം ഉപയോഗിക്കുമ്പോൾ ക്രെഡിറ്റിൽ ഉൾപ്പെടുത്താതിരിക്കുന്നത് എങ്ങിനെയെന്നാണ് സന്ദീപ് സിംഗിന്റെ ചോദ്യം. 

വിവേക് ഒബ്‌റോയ്‌ക്ക്‌ പുറമെ ബോമൻ ഇറാനി, മനോജ് ജോഷി, സറീന വഹാബ്, പ്രശാന്ത് നാരായണൻ ഒട്ടേറെ അഭിനേതാക്കൾ വേഷമിടുന്ന പി എം നരേന്ദ്രമോദി ഏപ്രിൽ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്വവര്‍ഗാനുരാഗികളുടെ സങ്കീര്‍ണതകള്‍ 

ആസിഡ് ആക്രമണത്തിന്റെ ഭീകരതയുമായി ദീപിക പദുക്കോൺ ചിത്രം ഛപാക്