Movie prime

ഡൽഹിയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിൽ. 2017 വർഷത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ 2016 -നെ അപേക്ഷിച്ച് പതിനൊന്നു ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഈ കാലയളവിൽ രാജ്യത്തുണ്ടായ ആകെ കുറ്റകൃത്യങ്ങളിൽ 4.9 ശതമാനവും ഡൽഹിയിലാണ് നടന്നത്. കേരളം (13.1), മധ്യപ്രദേശ് (7.6), മഹാരാഷ്ട്ര (9.3), തമിഴ്നാട്(8.4), ഉത്തർപ്രദേശ് (12), ഗുജറാത്ത്(6.7) എന്നിവ ഇക്കാര്യത്തിൽ ഡൽഹിയേക്കാൾ മുന്നിലാണ്. രണ്ടു ലക്ഷത്തിലേറെ കേസുകളാണ് (2,44,714) 2017 -ൽ More
 
ഡൽഹിയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിൽ. 2017 വർഷത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ 2016 -നെ അപേക്ഷിച്ച് പതിനൊന്നു ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

ഈ കാലയളവിൽ രാജ്യത്തുണ്ടായ ആകെ കുറ്റകൃത്യങ്ങളിൽ 4.9 ശതമാനവും ഡൽഹിയിലാണ് നടന്നത്. കേരളം (13.1), മധ്യപ്രദേശ് (7.6), മഹാരാഷ്ട്ര (9.3), തമിഴ്നാട്(8.4), ഉത്തർപ്രദേശ് (12), ഗുജറാത്ത്(6.7) എന്നിവ ഇക്കാര്യത്തിൽ ഡൽഹിയേക്കാൾ മുന്നിലാണ്.

രണ്ടു ലക്ഷത്തിലേറെ കേസുകളാണ് (2,44,714) 2017 -ൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 2,32,066 കേസുകൾ ഇന്ത്യൻ പീനൽ കോഡ് പ്രകാരവും 12,648 കേസുകൾ സ്‌പെഷ്യൽ ആൻഡ് ലോക്കൽ ലോസ് (എസ് എൽ എൽ ) പ്രകാരവുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 3,147 മോഷണക്കേസുകളും 9,828 ഭവന ഭേദനക്കേസുകളും 2,976 വഞ്ചനാക്കേസുകളും ഉൾപ്പെടുന്നു.