Movie prime

വിമർശകർ പുറത്ത് പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡ്വൈസറി കൗൺസിൽ പുനഃസംഘടിപ്പിച്ചു

പുനഃസംഘടിപ്പിക്കപ്പെട്ട സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് രതിൻ റോയ്, ഷമിക രവി എന്നിവർ പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസ് അംഗമായ രതിൻ റോയ്, ബ്രൂക്കിങ്സ് മെമ്പറായ ഷമിക രവി എന്നിവരാണ് സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സർക്കാരിന്റെ അപ്രീതിക്കിരയായി ഇ എ സി യിൽനിന്ന് പുറത്തുപോകുന്നത്. രാജ്യത്തിൻറെ നിലവിലുള്ള സാമ്പത്തികാവസ്ഥയെപ്പറ്റി ഇരുവരും കടുത്ത ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ് രംഗം ഘടനാപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ് എന്ന തുറന്നുപറഞ്ഞ സാമ്പത്തിക വിദഗ്ധനാണ് രതിൻ റോയ്. നികുതി More
 
വിമർശകർ പുറത്ത്  പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡ്വൈസറി കൗൺസിൽ പുനഃസംഘടിപ്പിച്ചു

പുനഃസംഘടിപ്പിക്കപ്പെട്ട സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് രതിൻ റോയ്, ഷമിക രവി എന്നിവർ പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസ് അംഗമായ രതിൻ റോയ്, ബ്രൂക്കിങ്സ് മെമ്പറായ ഷമിക രവി എന്നിവരാണ് സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സർക്കാരിന്റെ അപ്രീതിക്കിരയായി ഇ എ സി യിൽനിന്ന് പുറത്തുപോകുന്നത്. രാജ്യത്തിൻറെ നിലവിലുള്ള സാമ്പത്തികാവസ്ഥയെപ്പറ്റി ഇരുവരും കടുത്ത ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ സമ്പദ് രംഗം ഘടനാപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ് എന്ന തുറന്നുപറഞ്ഞ സാമ്പത്തിക വിദഗ്ധനാണ്‌ രതിൻ റോയ്. നികുതി വരുമാനത്തിൽ കാര്യമായ കുറവുണ്ടെന്നും രാജ്യം നിശബ്ദമായ ഫിസ്കൽ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും സമയാധിഷ്ഠിതമായ ലക്ഷ്യങ്ങളോടെയുള്ള വളർച്ചാ തന്ത്രം മുഴുവൻ സർക്കാർ വകുപ്പുകൾക്കും വേണമെന്നും ധനമന്ത്രാലയം നടത്തുന്ന അറ്റകുറ്റപ്പണികൾ മാത്രം പ്രശ്നപരിഹാരം സാധ്യമാക്കില്ലെന്നും അഭിപ്രായപ്പെട്ടതാണ് ഷമിക രവിയെ സർക്കാരിന്റെ അപ്രീതിക്കു പാത്രമാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു. സമ്പദ് വ്യവസ്ഥയെ ധനവകുപ്പിന് മാത്രമായി ഏൽപ്പിച്ചു കൊടുക്കുന്നത് ഒരു സ്ഥാപനത്തിന്റെ വളർച്ചയുടെ ഉത്തരവാദിത്തം മുഴുവൻ അതിന്റെ എകൗണ്ട്സ് ഡിപ്പാർട്മെന്റിന് കൈമാറുന്നതിന് തുല്യമാണെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.

2019 ഏപ്രിൽ-ജൂൺ പാദത്തിൽ ജി ഡി പി വളർച്ച 5.8 ശതമാനത്തിലേക്ക് താഴ്ന്നതിനെ തുടർന്ന് ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ സാമ്പത്തിക ഉത്തേജക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി കോർപറേറ്റ് നികുതി 35 ശതമാനത്തിൽ നിന്നും 22 ആയി കുറച്ചു.

ബിബേക് ദെബ്രോയ്, രത്തൻ വത്തൽ എന്നിവർ കൗൺസിലിലെ ചെയർമാൻ, മെമ്പർ സെക്രട്ടറി സ്ഥാനങ്ങളിൽ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ജെ പി മോർഗനിലെ സാമ്പത്തിക വിദഗ്‌ധൻ സജ്ജിദ് ചിനോയിയെ പാർട്ട് ടൈം മെമ്പറായി നിയമിച്ചു. അഷിമ ഗോയലാണ് നിലവിൽ കൗൺസിലിലുള്ള മറ്റൊരു പാർട്ട് ടൈം അംഗം. പുനഃസംഘടനയോടെ കൗൺസിൽ അംഗങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് നാലായി ചുരുങ്ങി.