Cucumber , nutrition,  benefits,  iron, silica, folic acid, potassium , magnesium, hair, nail, skin, veg ,plant,creeping vine , fruits , vegetables.,varieties of cucumber,
in , ,

വെള്ളരി മാഹാത്മ്യം

95 ശതമാനവും വെള്ളമാണെങ്കിലും ഗുണവും ഏറെയുള്ള ഒന്നാണ് വെള്ളരിയെന്ന് ( Cucumber ) വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. ധാരാളം സിലിക്ക, ആവശ്യത്തിന് അയണും ഫോളിക് ആസിഡും പൊട്ടാസ്യവും മഗ്നീഷ്യവും, പിന്നെ സിയും ഇയും ഉൾപ്പെടെയുള്ള അവശ്യ ജീവകങ്ങൾ. അങ്ങിനെ നോക്കിയാൽ വെള്ളമൊഴികെയുള്ള വെള്ളരിക്കയുടെ അവശേഷിക്കുന്ന ഭാഗം മുഴുവൻ പോഷകങ്ങളാണ്.

മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനു ഗുണകരമായ സിലിക്ക വെള്ളരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സിലിക്ക കൈകാലുകളിലെ നഖങ്ങൾക്ക് കൂടുതൽ ഉറപ്പു നൽകുന്നു. അത് മുടിയിഴകളുടെ കരുത്തിനും വളർച്ചക്കും നല്ലതാണ്.

വെള്ളരിക്കയുടെ ഏറ്റവും വലിയ പ്രയോജനമായി കരുതപ്പെടുന്നത് ശരീരത്തിലെ വിഷാംശത്തെ പുറത്തുകളയാനുള്ള അതിന്റെ കഴിവാണ്. സൗന്ദര്യ സംരക്ഷണത്തിനും വെള്ളരിക്ക പ്രയോജനം ചെയ്യുന്നുണ്ട്.

Cucumber , nutrition,  benefits,  iron, silica, folic acid, potassium , magnesium, hair, nail, skin, veg ,plant,creeping vine , fruits , vegetables.,varieties of cucumber,നാരുകളുടെ അംശം കൂടുതലായതിനാൽ ദഹന പ്രക്രിയ സുഗമമാക്കുന്നു. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കും.

ചർമ്മ സംരക്ഷണത്തിന് നല്ലൊരു ഉപാധി കൂടിയാണ് വെള്ളരിക്ക. വെള്ളരിക്കാനീര് മുഖത്തു പുരട്ടുന്നത് മുഖ കാന്തി വർധിപ്പിക്കാൻ സഹായിക്കും.

പൊട്ടാസിയം അടങ്ങിയിട്ടുള്ളതിനാൽ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വരണ്ട ചർമ്മക്കാർക്ക് ഗുണകരമാണ്. കടുത്ത ചൂടിൽ തൊലിപ്പുറമെയുണ്ടാകുന്ന കലകളും ഇരുണ്ട പാടുകളും അകറ്റാൻ ഇത് വിശേഷിച്ചും പ്രയോജനകരമാണ്.

വെള്ളരിക്കയുടെ ചെറു കഷണങ്ങൾ നിത്യേന എട്ടു പത്തു മിനിറ്റ് കണ്ണിനു പുറമെ വയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകൾ അകറ്റാൻ സഹായിക്കും.

വെള്ളരിക്കാ നീരിൽ അല്പം തൈരോ നാരങ്ങാ നീരോ ചേർത്ത് 10-15 മിനിട്ടു നേരം മുഖത്തു പുരട്ടി കഴുകിക്കളയുക.മുഖകാന്തി വർധിക്കും.

Cucumber , nutrition,  benefits,  iron, silica, folic acid, potassium , magnesium, hair, nail, skin, veg ,plant,creeping vine , fruits , vegetables.,varieties of cucumber,വായ് നാറ്റത്തിന്റെ പ്രധാന കാരണമായ വയറിനകത്തെ അമിതമായ ചൂട് ശമിപ്പിക്കാനും വെള്ളരിക്ക ഗുണകരമാണ്.

വെള്ളരിക്കയുടെ ചെറിയൊരു കഷണം മുറിച്ചെടുത്ത് വായ്ക്കുളളിലെ മേൽപ്പാളിയിൽ നാവുകൊണ്ട് ഉയർത്തിപ്പിടിച്ചു മുപ്പതു സെക്കൻഡ് നേരം പിടിക്കുക.

അതിനുള്ളിലുള്ള ഫോട്ടോ കെമിക്കലുകൾ വായിലെ സ്രവങ്ങളുമായി പ്രതിപ്രവർത്തിച്ച് വായ് നാറ്റത്തിന് കാരണമായ ബാക്ടീരിയകളെ കൊന്നൊടുക്കും.

വെള്ളരിക്കയുടെ വിത്തുകൾ പൊട്ടാസ്യത്തിന്റെയും ജീവകം ഇയുടെയും കലവറയാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന കലകളും പാടുകളും ചുളിവുകളുമെല്ലാം അകറ്റാൻ ഇത് സഹായിക്കും.

Cucumber , nutrition,  benefits,  iron, silica, folic acid, potassium , magnesium, hair, nail, skin, veg ,plant,creeping vine , fruits , vegetables.,varieties of cucumber,

ഇന്ത്യ ജന്മദേശമായ ഈ സസ്യത്തിന് കണി വെള്ളരി, സാലഡ് വെള്ളരി, ദോസകായി, മുള്ളൻ കക്കിരി, മധുര വെള്ളരി എന്നിങ്ങനെ വിവിധ വകഭേദങ്ങളുണ്ട്.

മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന പച്ചക്കറിയിനമാണ് വെള്ളരി വർഗ്ഗം.

എന്നാലിനി വൈകേണ്ട. ഉടൻ തന്നെ വെള്ളരിയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്താം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Goa govt , Goa, Alert ,Terrorists,Sea,intelligence, report vessels ,casinos , terrorists,ports minister , State's Ports Department , casinos , cruise vessels, barges, State's Ports Minister ,Jayesh Salgaoncar,

പടിഞ്ഞാറൻ തീരത്ത് ആക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്; ഗോവയിൽ ജാഗ്രത

Kannur, Karuna Bill,today,governor, MC admission bill, P.Sathasivam, supreme court, govt, legislative assembly, unanimously passed, Yuva morcha , march, protest,

സർക്കാർ വാദം തെറ്റ്; കണ്ണൂര്‍, കരുണ ബില്‍ ഇന്ന് ഗവർണർക്ക് കൈമാറി; യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം