Movie prime

റിമാന്‍ഡ് പ്രതിയുടെ മരണം : ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

തിരുവനന്തപുരം: പീരുമേട് ജയിലില് റിമാന്ഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്കി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്റെ നേരിട്ടുളള മേല്നോട്ടത്തില് അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്കിയിരിക്കുന്നത്. ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്സണ് ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്. ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ്.സാബു, ഡിറ്റക്ടീവ് ഇന്സ്പെക്ടര്മാരായ സജു വര്ഗ്ഗീസ്, എസ്.ജയകുമാര്, എ.എസ്.ഐ മാരായ പി.കെ.അനിരുദ്ധന്, വി.കെ.അശോകന് എന്നിവരും സംഘത്തില് ഉണ്ടായിരിക്കും. More
 
റിമാന്‍ഡ് പ്രതിയുടെ മരണം : ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

തിരുവനന്തപുരം: പീരുമേട് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചു.

കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ്.സാബു, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ സജു വര്‍ഗ്ഗീസ്, എസ്.ജയകുമാര്‍, എ.എസ്.ഐ മാരായ പി.കെ.അനിരുദ്ധന്‍, വി.കെ.അശോകന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരിക്കും. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പോലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജിയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.