CWG 2018, Weightlifter ,Sivalingam, Wins ,Third Gold,India,Sathish Kumar Sivalingam , Men’s 77 kg  weightlifting category , Commonwealth Games , Sanjita Chanu ,Mirabai Chanu,
Weightlifting - Gold Coast 2018 Commonwealth Games - Men's 77kg Final - Carrara Sports Arena 1 - Gold Coast , Australia - April 7, 2018. Sathish Kumar Sivalingam of India competes. REUTERS/Paul Childs
in , ,

കോമണ്‍വെല്‍ത്ത്: ഭാരോദ്വഹനത്തില്‍ മെഡൽക്കൊയ്ത്ത്; ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( CWG 2018 ) ഭാരോദ്വഹനത്തിലൂടെ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് തുടരുന്നു. തമിഴ്നാട്ടുകാരനായ സതീഷ് കുമാര്‍ ശിവലിംഗത്തിലൂടെ ഇന്ത്യ മൂന്നാമത്തെ സ്വർണ്ണം നേടി.

പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തിലാണ് സതീഷ് കുമാര്‍ ശിവലിംഗം സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഗെയിംസിലെ മൂന്നാം ദിനത്തിലെ ആദ്യ മെഡല്‍ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്.

സ്‌നാച്ചില്‍ 114 കിലോ ഭാരം ഉയർത്തിയ ഇന്ത്യൻ താരം
ക്ലീന്‍ ആന്‍ ജര്‍ക്കില്‍ 173 കിലോ ഭാരം ഉയർത്തി. ആകെ 317 കിലോ ഭാരം ഉയര്‍ത്തിയാണ് ഇരുപത്തിയഞ്ചുകാരനായ സതീഷ് കുമാര്‍ സ്വർണ്ണ മെഡല്‍ കരസ്ഥമാക്കിയത്.

ആകെ 312 കിലോ ഭാരം ഉയർത്തിയ ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവര്‍ വെള്ളി മെഡലിന് അർഹനായി. വെങ്കല മെഡൽ നേടിയ ആസ്‌ട്രേലിയയുടെ ഫ്രാന്‍കോയില്‍ എട്ടോന്‍ഡി ആകെ 305 കിലോ ഭാരമാണ് ഉയർത്തിയത്.

CWG 2018, Weightlifter ,Sivalingam, Wins ,Third Gold,India,Sathish Kumar Sivalingam , Men’s 77 kg  weightlifting category , Commonwealth Games , Sanjita Chanu ,Mirabai Chanu,

ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. ഭാരോദ്വഹനത്തിലൂടെയാണ് ഇന്ത്യ അഞ്ച് മെഡലുകളും സ്വന്തമാക്കിയത്. നേരത്തെ മീരാബായി ചാനു, സഞ്ജിത ചാനു എന്നീ വനിതാ താരങ്ങൾ സ്വര്‍ണ്ണ മെഡലുകൾ നേടിയിരുന്നു.

ഗുരുരാജ നേടിയ വെള്ളി മെഡലിലൂടെയാണ് ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡൽവേട്ടയ്ക്ക് ആരംഭം കുറിച്ചത്. പതിനെട്ടു വയസ്സുകാരനായ ദീപക് ലത്താര്‍ ഇന്നലെ വെങ്കല മെഡൽ നേടിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സംസ്ഥാനത്തെ 50 എന്‍ജി കോളേജുകളില്‍ നൂതന ഐടി പരിശീലന പരിപാടി: ഐടി സെക്രട്ടറി

Goa govt , Goa, Alert ,Terrorists,Sea,intelligence, report vessels ,casinos , terrorists,ports minister , State's Ports Department , casinos , cruise vessels, barges, State's Ports Minister ,Jayesh Salgaoncar,

പടിഞ്ഞാറൻ തീരത്ത് ആക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്; ഗോവയിൽ ജാഗ്രത