CWG 2018,Weightlifter , Sanjita Chanu ,wins ,India,second gold medal,Weightlifter Khumukcham Sanjita Chanu ,Commonwealth
in , ,

കോമണ്‍വെല്‍ത്ത്: വനിതാ താരം സഞ്ജിത ചാനുവിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം

ഗോള്‍ഡ് കോസ്റ്റ്: ആസ്‌ട്രേലിയയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ മറ്റൊരു വനിതാ താരത്തിലൂടെ രണ്ടാം സ്വർണ്ണം കരസ്ഥമാക്കി. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു ( Sanjita Chanu ) നേടിയ സ്വര്‍ണ്ണം ഇന്ത്യയുടെ അഭിമാനമുയർത്തി.

ഗെയിംസ് റെക്കോഡ് സ്വന്തമാക്കിയാണ് മണിപ്പൂർ സ്വദേശിനിയായ   സഞ്ജിത ചാനു സുവർണ്ണ നേട്ടം നേടിയത്. ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 108 കിലോയും ഉയര്‍ത്തിയ 24-കാരിയായ സഞ്ജിത ചാനു സ്വർണ്ണ മെഡല്‍ ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി രണ്ടാം മെഡല്‍ നേടിയ സഞ്ജിത ചാനുവിനെ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് ട്വീറ്റിലൂടെ അഭിനന്ദിച്ചു. ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡൽ നേട്ടമാണിത്.

CWG 2018,Weightlifter , Deepak Lather ,wins ,India,second gold medal,Weightlifter , bronze medal,Commonwealth

അതേസമയം, 69 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ ദീപക് ലാത്തറിലൂടെ ഇന്ത്യ നാലാമത്തെ മെഡൽ നേടി. വെങ്കല മെഡലാണ് 18 വയസ്സുകാരനായ ദീപക് ലാത്തര്‍ സ്വന്തമാക്കിയത്.

ഗെയിംസിൽ ഇന്ത്യ നേടുന്ന  ആദ്യ വെങ്കല മെഡല്‍ കൂടിയാണിത്. സ്നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോയും ഉയര്‍ത്തി ആകെ 295 കിലോയുമായാണ് ദീപക് വെങ്കല മെഡല്‍ കരസ്ഥമാക്കിയത്.

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇന്നലെ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവിലൂടെയാണ് ഇന്ത്യ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്.

ഗെയിംസ് റെക്കോഡോടെയാണ്  മീരാബായി ചാനു സ്വര്‍ണ്ണം നേടിയത്. സ്‌നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗങ്ങളിൽ ആകെ 196 കിലോ ഉയര്‍ത്തിയാണ്  മീരാബായി ചാനു സ്വര്‍ണ്ണ മെഡൽ സ്വന്തം പേരില്‍ കുറിച്ചത്.

കഴിഞ്ഞ ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണമണിഞ്ഞ  മീരാബായി ചാനു 2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

പുരുഷ വിഭാഗം 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്നലെ ഗുരുരാജ വെളളി മെഡൽ നേടിയിരുന്നു. സ്‌നാച്ചില്‍ 111 കിലോയും ക്ലീന്‍ & ജെര്‍ക്കില്‍ 138 കിലോയും ഉയർത്തിയാണ് താരത്തിന്റെ പ്രകടനം.

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014-ല്‍ ഇന്ത്യ 64 മെഡലുകള്‍ നേടിയിരുന്നു.

ഇത്തവണയും മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ആസ്ട്രേലിയയിലെത്തിയത്. ഈ മാസം 15 വരെ ഗോള്‍ഡ് കോസ്റ്റിലെ വിവിധ സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malappuram national high way survey, protest , local people,  proceedings, NH survey, huge protests,  Sudhakaran , G Sudhakaran, national highway, Vayalkkili, Keezhaattoor, kerala assembly, chief minister,Delhi,  incumbent minister ,public works, Government , Kerala,Kuttippuram, national highway, land acquisition, protest, police, highway action committee, CR Neelakandan

അരീത്തോടിൽ ദേശീയപാത വികസന സർവേക്കെതിരെ വൻ പ്രതിഷേധം

Vengara, survey, Ramesh Chennithala, Pinarayi, police, protest, opposed, Malappuram , national highway, G sudhakaran, minister 

വേങ്ങരയിലെ വിവാദ സർവേ: മുഖ്യമന്ത്രി ഏകാധിപത്യ രീതി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല