സൈബര്‍ ഡോം ഇടപെട്ടു; പണം തട്ടുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും സുരക്ഷിതമല്ലാത്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇന്ത്യയിലൊട്ടാകെ പണം തട്ടിയ സംഭവത്തില്‍ കേരള പൊലീസ് സൈബര്‍ഡോമിന്റെ ഇടപടലിനെ തുടര്‍ന്ന് രണ്ട് യു.പി.ഐ ആപ്ലിക്കേഷനുകള്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയും, എസ്ബിഐയും ചേര്‍ന്ന് പിന്‍വലിച്ചു.

തട്ടിപ്പുകാർ വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണിലേക്ക് അയക്കുന്നതായ മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കുവാനായി നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് കസ്റ്റമറുടെ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പിയുടെയും കാര്‍ഡിന്റേയും വിവരങ്ങളുടെ സഹായത്തോടുകൂടിയാണ് തട്ടിപ്പുകള്‍ നടത്തി വന്നിരുന്നത്.

കേരളത്തില്‍ നിന്നും 12 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് പത്തോളം പരാതി ലഭിച്ച സാഹചര്യത്തില്‍ കേരള പൊലീസ് സൈബര്‍ ഡോം നടത്തിയ അന്വേഷത്തില്‍ 2 ബാങ്കുകളുടെ മൊബൈല്‍ ആപ്ലേക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും ഇത് പിന്‍വലിക്കണമെന്നും മറ്റു ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നുമുള്ള സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രണ്ട് യു.പി.ഐ ആപ്ലിക്കേഷനുകള്‍ പിന്‍വലിച്ചത്.

നിലവില്‍ രണ്ട് ബാങ്കുകളുടെ ആപ്ലിക്കേഷനുകളുടെ തകരാറുകള്‍  സൈബര്‍ ഡോമിന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ഇത് പോലെ നിവരധി ബാങ്കുകളുടെ സുരക്ഷപാളിച്ചകളെ കുറിച്ചുള്ള അന്വേഷണം നടത്തി വരുകയാണ്.

കണ്ടെത്തുന്ന മുറയ്ക്ക് സുരക്ഷാ പാളിച്ചയുള്ള ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം ഐപിഎസ്   അറിയിച്ചു. ഇത്തരത്തില്‍ വീണ്ടും സുരക്ഷാ പാളിച്ച ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കല്‍ ജാഗ്രത പാലിക്കണം.

ഒ ടി പി ഉള്‍പ്പെടെ ഒരു ധന ഇടപാടിനും ബാങ്ക് ഉദ്യോഗസ്ഥര്‍ ഫോണ്‍ വഴിവിവരങ്ങള്‍ തേടില്ലെന്നും അത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഫോണ്‍ കോളുകളോ, മെസേജുകളോ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ബാങ്കില്‍ നേരിട്ട് ബന്ധപ്പെടണമെന്നും  സൈബര്‍ ഡോം അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേന്ദ്ര തോട്ട വിള ഗവേഷണ മേഖല കേന്ദ്രം കായംകുളത്ത് തുടരും

സ്റ്റുഡന്‍റ്സ് ബിനാലെയ്ക്ക് തുടക്കമായി