in

​’മഹ’യ്ക് ​പിന്നാലെ ബുൾബുൾ പറന്നടുക്കുന്നു 

അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു​ ​പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി​ ​മാറുന്നു. ബുള്‍ബുള്‍ എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ബംഗാള്‍​ ​ഉള്‍ക്കടലില്‍ ​ആൻഡമാൻ സമുദ്രത്തോടു ചേര്‍ന്നുണ്ടായ ന്യൂനമര്‍ദം കാറ്റായി​ ​മാറുന്നതാണ് ബുള്‍ബുള്‍. പാകിസ്ഥാനാണ് ‘ബുള്‍ബുള്‍’ എന്ന പേര് നിര്‍ദ്ദേശിച്ചത്. 

അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദംചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണു​ ​കരുതുന്നത്. 

ചൊവ്വാഴ്ചയും ബുധനാഴ്ചയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്തമഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാള്‍തീരപ്രദേശങ്ങളില്‍ ശനിയാഴ്ച മുതല്‍ മിതമായ മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ കനക്കാന്‍​ ​സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലുംശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു​.​ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടി ഗ്ലോബൽ യമ്മി എയ്ഡ്; സ്വരൂപിച്ച പണം 24 കുട്ടികളുടെ സ്‌കോളര്‍ഷിപ്പിന് 

​മലചവിട്ടാന്‍ ഇത്തവണയും എത്തുമെന്ന് മനിതി