Cyclone Ockhi,weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu
in ,

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വൈകിയതായി പരാതി

തിരുവനന്തപുരം: ‘ഓഖി’ (Ockhi) ചുഴലിക്കാറ്റിന്റെ (cyclone) തീവ്രത സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നതിൽ കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പരാജയപ്പെട്ടതായി ആരോപണം. കൃത്യസമയത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് പരാതി. പേമാരിയും കാറ്റും ശക്തമായ ശേഷമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്.

കന്യാകുമാരി-ലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സംഹാരശേഷി തിരിച്ചറിയാല്‍ തുമ്പയില്‍ ഐഎസ്ആര്‍ഒ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിരീക്ഷ ഉപകരങ്ങള്‍ക്കോ വ്യോമസേന ആസ്ഥാനത്തെ നിരീക്ഷണ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.

ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു. നവംബർ 29-ന് ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴി ഇക്കാര്യം ദുരന്ത നിവാരണ അതോറ്റിയെ അറിയിച്ചിരുന്നതായി കണ്ടെത്തി.

എന്നാല്‍ ഈ വിവരം ഫിഷറീസിനെയോ പോലീസിനേയോ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്നാണ് ആരോപണം.

ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിച്ചിരുന്നു എങ്കിൽ വ്യാഴാഴ്ച മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാമായിരുന്നു എന്നാണ് പ്രധാന ആരോപണം.

71 മത്സ്യബന്ധനത്തൊഴിലാളികളെ കാണാതായതായി കേരള സർക്കാർ സ്ഥിരീകരിച്ചു. 200-ലധികം മത്സ്യബന്ധനത്തൊഴിലാളികൾ കടലിൽ കുടുങ്ങിയതായി സംശയിക്കുന്നു.

കാലാവസ്ഥ മനസിലാക്കുവാന്‍ കാലാവസ്ഥ വകുപ്പ് ദിവസേന എട്ട് ഉപരിതല നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഹൈഡ്രജന്‍ ബലൂണുകളില്‍ റേഡിയോ ജി.പി.എസ് ഉപകരണങ്ങളും കാലാവസ്ഥാമാപിനികളും ഉപയോഗിച്ചുള്ള ഉപരി-വായുമണ്ഡല നിരീക്ഷണങ്ങളും പൈലറ്റ് ബലൂണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളുമാണ് വകുപ്പ് നടത്തുന്നത്.

ബുധനാഴ്ച വൈകിട്ടോടെ തെക്കന്‍ കേരളത്തില്‍ മഴ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥാവകുപ്പിന് വ്യാഴാഴ്ച ഉച്ചയോയോടെ മാത്രമാണ് ഇതിന്‍റെ തീവ്രത മനസിലാക്കിയത്.

കടലിൽ എത്രപേരെ കാണാതായെന്ന കാര്യത്തില്‍ കൃത്യമായ കണക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല. നാവികസേനയുടെയും വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്തമായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

കടലില്‍ അപകടത്തില്‍പ്പെട്ട 33 പേര്‍ തിരിച്ചെത്തി. നിലവിൽ ഏഴോളം കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും നേവിയുടെ നാല് കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

അതേസമയം, തെക്കൻ കേരളത്തിൽ കനത്ത നാശനഷ്ടം വിതച്ച ഒാഖി ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും അടുത്ത 36 മണിക്കൂറിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ നാലുമീറ്റർ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് കടലില്‍ നിന്നും ഹെലികോപ്റ്ററിൽ കരക്കെത്തിച്ചയാൾ മരിച്ചു. അറുപത് വയസ് തോന്നിക്കുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എയര്‍പോര്‍ട്ട് അധികൃതരാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rajiv Menon,Sarvam Thaala Mayam, first look poster, GV Prakash, drum-playing priest,new film ,dhoti-clad, mridangam,playing, temple priest, unveiled ,directed ,music,double Oscar-winning ,AR Rahman,

ഇടവേള കഴിഞ്ഞു; രാജീവ് മേനോൻ മടങ്ങിയെത്തുന്നു

IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven films

ഐഎഫ്എഫ്കെ: അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍