in ,

ഡി-സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോർട്ട്

തൃശൂര്‍: നടന്‍ ദിലീപിന്റെ (Dileep)  ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി-സിനിമാസ്‘ (d cinemas) എന്ന തീയേറ്റര്‍ സമുച്ചയത്തിനായി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലന്‍സ് (vigilance) റിപ്പോര്‍ട്ട്. കൂടാതെ ഡി-സിനിമാസില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു.

ഡി-സിനിമാസിനായി മുന്‍ ജില്ലാ കലക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നും എന്നാൽ ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസ് അന്വേഷിച്ച തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഡി-സിനിമാസ് ഭൂമി കൈയ്യേറി എന്ന കേസ് തൃശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 27-ന് പരിഗണിക്കും.

മുന്‍ കലക്ടര്‍ എം.എസ് ജയ, ദിലീപ് എന്നിവരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ലഭിച്ചതിനെ തുടർന്നാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി-സിനിമാസ് ഭൂമി കൈയ്യേറിയെന്ന ആരോപണം ഉയര്‍ന്നത്.

എന്നാൽ ഇക്കാര്യം പരിശോധിച്ച ജില്ലാ സര്‍വേയറും ഭൂമി കയ്യേറ്റമുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഒരു മാസം നീണ്ട സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് നൽകി. തീയേറ്റർ പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ഡി-സിനിമാസിന്റെ കൈവശമുള്ളതെന്നും എന്നാൽ ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച്‌ പരാതിയില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ സര്‍വേയര്‍ റിപ്പോർട്ട് കൈമാറിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഭക്ഷണം പ്രമേയമാക്കി  തൃശ്ശൂരിൽ നവചിത്രയുടെ ചലച്ചിത്രോത്സവം

Kamal Hassan,demonetisation

നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പെങ്കിൽ മത്സരിക്കും: കമൽ