ക്ഷീരകർഷകർക്ക് ആശ്വാസവുമായി ക്ഷീരവികസന വകുപ്പ്

കൊച്ചി: പ്രളയ ദുരന്തത്തിനിരയായ ജില്ലയിലെ ക്ഷീര കർഷകർക്ക് ആശ്വാസവുമായി എത്തുകയാണ് ക്ഷീര വികസന വകുപ്പ്. ദുരന്തത്തിൽ നിന്നും കർഷകർക്ക് കൈത്താങ്ങായി മാറാനുള്ള നിരവധി പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ദുരിത ബാധിത മേഖലകളിലെ തീറ്റപ്പുൽ കൃഷികൾ മുഴുവൻ നശിച്ചത് കന്നുകാലികളുടെ തീറ്റ ക്രമത്തെ തന്നെ അവതാളത്തിലായിരുന്നു. ഇത് കണ്ടറിഞ്ഞ് അവയ്ക്ക് ആവശ്യമായ തീറ്റ സംഭരിച്ച് വിതരണം ചെയ്യാനാണ് വകുപ്പ് ആദ്യം തന്നെ ശ്രമിച്ചത് .കന്നുകാലികൾക്ക് ആരോഗ്യ പരിരക്ഷയ്ക്കും ഉൽപ്പാദന മികവിനും ഉതകുന്ന എട്ട് ടൺ ടോട്ടൽ മിക്സഡ് റേഷൻ (ടി എം ആർ ) ആന്ധ്ര സർക്കാരിൽ നിന്നും ശേഖരിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ  പാൽ ഉൽപ്പാദനത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തിൽ വിതരണം ചെയ്ത് വരികയാണ്.

World Milk Day, Animal vs plant milk, make at home, healthier choice, Food and Agriculture Organization ,FAO, United Nations,Almond Milk, Creamy Rice Milk,Soy Milk

നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡിൽ നിന്ന് ആയിരം ചാക്ക് കാലിത്തീറ്റ ജില്ലയിൽ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലെ കന്നുകാലികൾക്ക് ക്ഷീര സഹകരണ സംഘങ്ങൾ മുഖേന വിതരണം ചെയ്യുകയുണ്ടായി. ആന്ധ്ര സർക്കാരിൽ നിന്ന് ലഭിച്ച ഒൻപത് ടൺ കാലിത്തീറ്റ ക്ഷീര സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് എത്തിച്ചുകൊടുത്തു.

കേരള ഫീഡിന്റ 7000 കിലോഗ്രാം വരുന്ന 140 ചാക്ക് കാലിത്തീറ്റ ദുരിതമനുഭവിക്കുന്ന കർഷകർക്ക് വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.

പ്രളയബാധിത പ്രദേശങ്ങളിൽ  ഒരു കിലോ വൈക്കോലിന് മൂന്ന് രൂപ വീതം വകുപ്പിന്റെ സബ്സിഡിയും മൂന്ന് രൂപ മിൽമ സബ്സിഡിയും കൂടി ആറ് രൂപ സബ്സിഡി നൽകുവാൻ ജില്ലാതലത്തിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ കന്നുകാലികൾക്ക് 52 ലോഡ് വൈക്കോൽ വിതരണം ചെയ്യുകയും ചെയ്തു .മികച്ച പാൽ ഉൽപ്പാദനത്തിന് സഹായകരമാകുന്ന പച്ചപ്പുല്ല് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡിൽ നിന്ന് ആറ് ടൺ വൈക്കോലും മുപ്പത്തഞ്ച് ടൺ സൈലേജും ക്ഷീരകർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലയിൽ മുൻവർഷങ്ങളിൽ നടപ്പിലാക്കിയ ഡിബിറ്റി സംവിധാനത്തിലൂടെ വിതരണം ചെയ്യാനിരുന്ന 1175 ചാക്ക് കാലിത്തീറ്റ ഒരു ചാക്കിന് 700 രൂപ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികളും പൂർത്തീകരിച്ചു.

ക്ഷീര കർഷകർക്ക് ബോണസും,പാൽ വില അഡ്വാൻസായും ക്ഷീര സംഘങ്ങൾ വഴി നൽകി. ഡയറി ഫാർമേഴ്സ് ഡിസാസ്റ്റർ ഫണ്ടിൽ നിന്നും കർഷകർക്ക് സഹായം എത്തിച്ചു കൊടുക്കുവാൻ സംഘങ്ങളിൽ നിന്നും പ്രതിദിന പാൽ സംഭരണത്തിന് ലിറ്ററിന് രണ്ട് രൂപ നിരക്കിൽ സ്വരൂപിക്കുന്നതിനും ദുരിത ബാധകമല്ലാത്ത പ്രദേശങ്ങളിലെ സംഘങ്ങളിൽ നിന്നും സാമ്പത്തിക സ്ഥിതി അനുസരണമായി സംഭാവന സ്വരൂപിക്കുന്നതിനും ഉള്ള ഉത്തരവ് നൽകി.

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര സഹകരണ സംഘങ്ങളുടെയും മിൽമ പോലുള്ള സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങളാണ് ദുരിത ബാധിത മേഖലകളിലെ ക്ഷീരകർഷകർക്ക് വേണ്ടി നടപ്പിലാക്കി വരുന്നതെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് പറഞ്ഞു.

– ലിബി 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അദ്ധ്യാപക അവാർഡ് ജേതാക്കൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

കയറ്റിറക്ക് ജോലികൾ സ്വയം ഏറ്റെടുത്ത് കണയന്നൂര്‍ താലൂക്ക് ആഫീസ് ജീവനക്കാര്‍