Dalveer Bhandari, ICJ, India,won, Judge, Britain,
in ,

ഐസിജെ ജഡ്ജി: ബ്രിട്ടന്‍ പിന്‍മാറി; ദല്‍വീര്‍ ഭണ്ഡാരി വിജയിച്ചു

ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ജഡ്ജിയായി ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി (Dalveer Bhandari) തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ദല്‍വീര്‍ ഭണ്ഡാരി പുതിയ ജഡ്ജിയായി ചുമതലയേറ്റു.

ബ്രിട്ടന്റെ സ്ഥാനാർത്ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് മത്സരരംഗത്തു നിന്ന് അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് 70-കാരനായ ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ബെഞ്ചില്‍ അംഗമായത്. രാജ്യാന്തര നീതിന്യായ കോടതിയിലെ ജഡ്ജി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്ത്യ വിജയിച്ചത്.

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. 1945-ൽ രാജ്യാന്തര കോടതി രൂപീകരിച്ചതിനു ശേഷം എല്ലാ പ്രാവശ്യവും ബ്രിട്ടന് ഐസിജെയില്‍ ജഡ്ജിയുണ്ടായിട്ടുണ്ട്.

എന്നാൽ ഇത്തവണ ആദ്യമായാണ് രാജ്യാന്തര കോടതിയില്‍ ബ്രിട്ടീഷ് പ്രാതിനിധ്യം ഇല്ലാതിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച നടപടിയെ ബ്രിട്ടീഷ് മാധ്യങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.

യുഎന്‍ പൊതുസഭയില്‍ 193-ല്‍ 183 വോട്ടുകൾക്ക് പുറമെ രക്ഷാസമിതിയിലെ ആകെയുള്ള 15 വോട്ടുകളും ഭണ്ഡാരിക്കാണ് ലഭിച്ചത്. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, യുഎസ്, ചൈന എന്നിവര്‍ ബ്രിട്ടീഷ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗ്രീന്‍വുഡിനെ പിന്തുണച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ നിന്നു പിന്‍മാറുന്ന വിവരം യുഎന്നിലെ ബ്രിട്ടീഷ് പ്രതിനിധിയായ മാത്യു റൈക്രോഫ്റ്റ് പൊതുസഭയുടെയും രക്ഷാസമിതിയുടെയും അധ്യക്ഷന്‍മാരെ എഴുതി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും മറ്റു പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ രാജ്യാന്തര നീതിന്യായ കോടതിയിൽ ആകെ 15 ജഡ്ജിമാരുണ്ട്.

മൂന്നു വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുന്നതിനെ തുടര്‍ന്ന് ആ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടത്തും. മൂന്നു വര്‍ഷം കൂടുമ്പോള്‍ അഞ്ചു പുതിയ ജഡ്ജിമാരാണ് ഐസിജെയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kochi Navy, drone, crashes, VP Naidu, arrival, Indian navy, flight, 

ഉപരാഷ്ട്രപതി എത്തുന്നതിന് മുൻപ് കൊച്ചിയിൽ ഡ്രോണ്‍ തകര്‍ന്നു