ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാതിരിക്കുക

ചൂടാക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടുന്നതും വിഷമയമാകുന്നതും ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ തീർത്തും ഒഴിവാക്കാം

തിരക്കുപിടിച്ച ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണ് ഫ്രിഡ്‌ജും മൈക്രോവേവ് അവനുമെല്ലാം. ജോലിത്തിരക്ക് കണക്കിലെടുത്ത്  ഭക്ഷ്യവസ്തുക്കൾ ഒന്നിച്ച് പാചകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം പലർക്കും ഉണ്ട്. ആവശ്യാനുസരണം  വീണ്ടും ചൂടാക്കി  ഉപയോഗിക്കാറാണ് പതിവ്.

ഇത്തരം ശീലങ്ങൾ  ജോലി എളുപ്പമാക്കുമെങ്കിലും ചില അപകടങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. അതായത് ചില ഭക്ഷ്യവസ്തുക്കൾ  വീണ്ടും  ചൂടാക്കുന്നതിലൂടെ  അതിലെ പോഷക  ഗുണങ്ങൾ മിക്കതും  നഷ്പ്പെടുന്നു. ചിലത്  ഉയർന്ന അളവിൽ  ചൂടാക്കുമ്പോൾ വിഷമയമായി മാറുന്നു.

മുട്ട 

പുഴുങ്ങിയതോ ഫ്രൈ ചെയ്‌തതോ ആയ മുട്ട  ഉടനടി കഴിക്കേണ്ടതാണ്.  കുറച്ച്  നേരം കഴിഞ്ഞ് കഴിക്കാൻ മാറ്റിവയ്ക്കരുത്. അങ്ങനെ  മാറ്റി വച്ചാൽ തന്നെ വീണ്ടും ചൂടാക്കി  കഴിക്കരുത്.  മുട്ട  വീണ്ടും വീണ്ടും ചൂടാക്കിയാൽ  അതിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടുക  മാത്രമല്ല, ദഹനസംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും .

മത്സ്യം

നല്ല  പച്ചമീൻ  പാചകം  ചെയ്തത് ഉടൻ കഴിക്കുക.   മീൻ  വിഭവങ്ങൾ  ആവർത്തിച്ച്  ചൂടാക്കിയാൽ ദഹന പ്രശ്‍നങ്ങൾ ഉണ്ടാവാൻ  ഇടയുണ്ട്. മാത്രവുമല്ല  കറിയുടെ  രുചിക്കും മാറ്റം വരും .

കൂൺ

കൂണിൽ  ധാരാളം ധാതുക്കളും പോഷകങ്ങളും അടങ്ങിയിയിട്ടുണ്ട് . എന്നാൽ വീണ്ടും  വീണ്ടും ചൂടാക്കുന്നതിലൂടെ ഗുണങ്ങൾ  പൂർണ്ണമായി  നഷ്ടമാകുന്നു. മാത്രവുമല്ല  ഇതിൽ  നൈട്രേറ്റ് അടങ്ങിയതുകൊണ്ട്  ഉയർന്ന അളവിൽ ചൂടാക്കുമ്പോൾ വിഷമയമായി  മാറുന്നു.

സെലറി 

ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷ്യവസ്തുവാണ് സെലറി. വീണ്ടും ചൂടാക്കിയ സെലറി കഴിക്കുന്നതിലൂടെ  നമ്മുടെ  കോശങ്ങൾക്ക് ഓക്സിജൻ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥ ‘ മെതമോ ഗ്ളോബിനീമിയ ‘ എന്ന അവസ്ഥയിൽ  നമ്മുടെ  ശരീരം എത്തുന്നു.

മധുരമുള്ളങ്കി , ചീര, ബീറ്റ്റൂട്ട് എന്നിവ  പാചകം  ചെയ്യുമ്പോഴും  ഇത്തരം  പ്രശ്ങ്ങൾ  ഉണ്ടാവുന്നുണ്ട്.

തിരക്ക് പിടിച്ച  നമ്മുടെ  ജീവിതത്തിൽ  ഭക്ഷ്യവസ്തുക്കൾ  വീണ്ടും  ചൂടാക്കി കഴിക്കേണ്ട അവസ്ഥ  ഒഴിവാക്കാനാവില്ല എന്നത് ശരി  തന്നെ. എന്നാൽ ചൂടാക്കുമ്പോൾ പോഷകങ്ങൾ വലിയ അളവിൽ  നഷ്ടപ്പെടുന്നതും വിഷമയമാകുന്നതും ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ തീർത്തും ഒഴിവാക്കേണ്ടതാണ്.

ചിത്രങ്ങൾ: പിക്സബെ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജെയിംസ് ബോണ്ട് ഇത്തവണ വൈകും: റിലീസ് 2020ൽ 

സാംസങ് ഗ്യാലക്സി എ7 എത്തുന്നത് 3 ക്യാമറകളുമായി