Sreekumaran Thampi , J. C. Daniel Award , Sreekumaran Thampi
in , ,

ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അർഹനായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ( Sreekumaran Thampi ) അർഹനായി.

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പ്രഖ്യാപിച്ചത്.

5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമായ ശ്രീകുമാരന്‍ തമ്പി ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 30 സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം 22 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

1971-ലും 2011-ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹം അർഹനായി. ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. ‘ഹൃദയസരസ്സ്’ എന്ന പേരില്‍ ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981-ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്കാരം 2015-ല്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

50 വര്‍ഷത്തിലധികമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ശ്രീകുമാരന്‍ തമ്പി 1966 -ല്‍ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ മെറിലാന്‍ഡിന്റെ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’ എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു സിനിമാലോകത്തെത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

mukundan , Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

കീഴാറ്റൂരിലെ രാഷ്ട്രീയ ഇടപെടൽ; വിമർശനവുമായി എം.മുകുന്ദന്‍

Cancer , women, India , diagnosed, men, Indian Council of Medical Research , projected,new cases of cancer ,deaths , disease ,doctors

ക്യാൻസർ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയെന്ന് കണ്ടെത്തൽ