യുഎഇയിലെ ഡാനൂബ് പ്രോപ്പർട്ടീസ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങുന്നു 

യുഎഇയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡാനൂബ് പ്രോപ്പർട്ടീസ് കൊച്ചിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഓഫീസാണ് ഇപ്പോൾ കൊച്ചിയിൽ തുറന്നിരിക്കുന്നത്. മുംബൈയിലും ഡൽഹിയിലുമാണ് മറ്റ് ഓഫീസുകൾ.

യുഎഇയിലും ഗൾഫ് രാജ്യങ്ങളിലുമായി താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറ്റവും അധികം നിക്ഷേപം നടത്തുന്നത്. ഇത്തരം നിക്ഷേപങ്ങളുടെ ആക്കം കൂട്ടുന്നതിനായാണ് പുതിയ ഓഫീസ് തുറന്നിരിക്കുന്നതെന്ന് ഡാനൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജൻ പറഞ്ഞു.

2013-18 വരെയുള്ള സമയത്ത് 94.45 ബില്യൺ ദിർഹത്തിന്‍റെ നിക്ഷേപം ഇന്ത്യക്കാർ ദുബായിയിൽ നടത്തിയിട്ടുണ്ടെന്നാണ് ലാൻഡ് ഡിപ്പാർട്ട്മെന്‍റ് കണക്കുകൾ പറയുന്നതെന്ന് ഡാനൂബ് ഡയറക്‌ടറും പാർട്‍ണറുമായ ആതിഫ് റഹ്‌മാൻ പറഞ്ഞു. മറ്റാരേക്കാളും വേഗത്തിലും ഗുണമേന്മയിലും പ്രോപ്പർട്ടികൾ ഡെലിവറി ചെയ്യാൻ തങ്ങൾക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിലെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം സണ്ണി ലിയോണിയും പങ്കെടുത്തു. 25 വർഷത്തെ വിശ്വാസ്യതയുള്ള സ്ഥാപനമാണ് ഡാനൂബ് എന്നും അവരുടെ അഭിമാനകരമായ ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സണ്ണി ലിയോണി  പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സോനത്തിന് മിസ്റ്റർ ഇന്ത്യയാകണം

മമ്മൂട്ടിയെപ്പോലെയല്ലാത്തത് ഭാഗ്യമെന്ന് ദുൽക്കർ സൽമാൻ