Dark Chocolates ,study, health, benefits, chocolate lovers ,  reduce, stress , Inflammation,benefits , researchers , cacao,flavonoids, 
in , ,

ഡാർക്ക് ചോക്ലേറ്റ് ആസ്വദിക്കാൻ ഇതാ ചില പുതിയ കാരണങ്ങൾ കൂടി

കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള ഡാർക്ക് ചോക്ലേറ്റ് ( Dark Chocolates ) പോഷകസമ്പുഷ്‌ടമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. എന്നാൽ പുതിയ പഠന പ്രകാരം ഡാർക്ക് ചോക്ലേറ്റിന്റെ മറ്റ് ചില ഗുണങ്ങൾ കൂടി വെളിവാക്കപ്പെട്ടത് ചോക്‌ലേറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയായി.

ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയായ ഡാർക്ക് ചോക്ലേറ്റിന്റെ സ്വാദ് കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയമുള്ളതാണ്. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കഴിക്കാൻ കാരണങ്ങൾ തേടുന്നവർക്ക് ഈ പുതിയ പഠന റിപ്പോർട്ട് ആനന്ദദായകമാണ്.

ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. അതായത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം, എരിച്ചിൽ എന്നിവ കുറയുന്നതായി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നവരിൽ ഓർമ്മശക്തി വർദ്ധിക്കുകയും രോഗ പ്രതിരോധ ശേഷി കൂടുകയും, മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നതായും പഠനത്തിൽ പറയുന്നുണ്ട്.

ഡാർക്ക് ചോക്ലേറ്റിൽ അമിതമായി അടങ്ങിയിരിക്കുന്ന കക്കാഓ എന്ന ഘടകമാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. കക്കാഓയിൽ അടങ്ങിരിക്കുന്ന ഫ്ലവനോയിഡുകളുടെ  ഗുണങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരും ന്യൂട്രീഷനിസ്റ്റുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സും, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് വളരെ നല്ലതാണെന്ന് പുതിയ പഠനത്തിൽ കണ്ടെത്തി.

ഇത്രയും കാലം ഡാർക്ക് ചോക്ലേറ്റിലെ പഞ്ചസാരയെ അടിസ്ഥാനപ്പെടുത്തിയാണ് ഞരമ്പുകളുടെ പ്രവർത്തനത്തെ ഗവേഷകർ വിലയിരുത്തിക്കൊണ്ടിരുന്നത്. എത്രയാണോ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര അത്രയും സന്തോഷം എന്നാണ് കണക്ക്.

ഡാർക്ക് ചോക്കലേറ്റ് മനുഷ്യ വികാരങ്ങളെ ബാധിക്കുന്നതായും ഗവേഷണങ്ങളിൽ കണ്ടെത്തിക്കഴിഞ്ഞു. കോശങ്ങളിലെ രോഗപ്രതിരോധ പ്രതികരണം, ന്യൂറൽ സിഗ്നലിംഗ്, തിരിച്ചറിയാനുള്ള കഴിവ് എന്നീ ഘടകങ്ങളെയാണ് ഡാർക്ക് ചോക്ലേറ്റുകൾ നിയന്ത്രിക്കുന്നത്.

ടി കോശങ്ങളുടെ പ്രവർത്തനം, കോശങ്ങളിലെ രോഗപ്രതിരോധ പ്രതികരണം, ജീനിൽ അടങ്ങിരിക്കുന്ന ന്യൂറൽ സിഗ്‌നലിങ് , സെൻസറിങ് പെർസപ്ഷൻ തുടങ്ങിയ നിരവധി ഇൻട്രാ സെല്ലുലാർ സിഗ്ൻല്ലിങിന്റെ പാതകളെ സുഗമമാക്കാൻ കക്കാഓയിലൂടെ സാധിക്കുന്നു.

ഡാർക്ക് ചോക്ലേറ്റിലെ കക്കാഓയുടെ ഉയർന്ന സാന്നിധ്യം ഓർമശക്തി, മാനസികാവസ്ഥ, പ്രതിരോധശേഷി എന്നീ ഗുണങ്ങളെ അനുകൂലമായി ബാധിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കു ന്നു.

ധാതുക്കൾ, നാരുകൾ, സ്റ്റിയറിക് ആസിഡ്, പാമിറ്റിക് ആസിഡ്, ഒലേയിക് ആസിഡ് എന്നിവയും ഡാർക്ക് ചോക്‌ലേറ്റിൽ അടങ്ങിയിട്ടുണ്ട്.

dark chocolate

ഡാർക്ക് ചോക്ലേറ്റിന്റെ കൂടുതൽ ഗുണഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം

രക്ത സമ്മർദ്ദം കുറയ്ക്കുന്നു: ഡാർക്ക് ചോക്ലേറ്റിലെ മഗ്നീഷ്യത്തിന്റെ ഉയർന്ന അളവ് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് ഉയർത്തുന്നു. ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഘടകമായ നൈട്രിക് ഓക്സൈഡ് രക്ത കുഴലുകളിൽ പ്രവർത്തിക്കുന്നതു വഴി ശരീരത്തിലെ രക്ത സമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു.

വിശപ്പിനെ നിയന്ത്രിക്കുന്നു: ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ വിശപ്പിനെ നിയന്ത്രിക്കാനാകും. മോണോഅൺസാറ്റുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ശരീരത്തിലെ മെറ്റബോളിസം ഉത്തേജിപ്പിക്കുകയും കൊഴുപ്പ് എരിച്ച് കളയുകയും ചെയ്യുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു: ഡാർക്ക് ചോക്ളേറ്റ് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റുകൾ എൽഡിഎൽ അതായത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ നിയന്ത്രിക്കാനാകും.

പൊണ്ണത്തടി നിയന്ത്രിക്കുന്നു: ശരീര ഭാരം കുറയുന്നതിന് ഡാർക്ക് ചോക്ലേറ്റ് വളരെയധികം സഹായിക്കുന്നു. ആയിരത്തോളം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഡാർക്ക് ചോക്ലേറ്റിൽ കലോറി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ ശരീരഭാരം നിയന്ത്രിക്കുന്ന ഘടകങ്ങളുമുണ്ട്.

അപ്പോഴിനി സംശയിക്കേണ്ട. ധൈര്യമായി ഡാർക്ക് ചോക്ലേറ്റുകൾ ആസ്വദിക്കാം. തടസ്സവാദങ്ങൾ ഉന്നയിക്കുന്നവരോട് ഡാർക്ക് ചോക്ലേറ്റുകളുടെ ഗുണഗണങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം.

dark chocolates-health-benefits-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aswathy Jwala , complaint, police, Liga, fund, missing case, murder,women's commission, MC Josephine, DGP, Pinarayi, Aswathy , Jwala Foundation, complaint, Kerala Women's Commission  death ,Liga , Latvian woman, missing ,controversy, Ilze, Liga's sister,  denied ,allegation , NGO,  money , assist ,family , search, DGP, police, social media, 

സാമൂഹിക പ്രവർത്തക അശ്വതിയുടെ പരാതി നേരിട്ട് അന്വേഷിക്കാൻ വനിതാ കമ്മീഷന്റെ നിർദ്ദേശം

Kottayam Pushpanath , died,detective novels,  Pushpanathan Pillai,  pseudonym , prolific Malayali author , Malayalam language,movies, translation, son, 

ജനകീയ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ്‌ അന്തരിച്ചു