in

ദശമൂലം ദാമു തിരിച്ചു വരുന്നു

സുരാജിന്റെ ദശമൂലം ദാമു വീണ്ടും വെള്ളിത്തിരയില്‍. സുരാജിന്റെതായി തരംഗമായി മാറിയ കഥാപാത്രങ്ങളിലൊന്നാണ് ദശമൂലം ദാമു. നടന്റെ കരിയറില്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലാണ് സുരാജ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ ദശമൂലം ദാമു ട്രോളന്‍മാരും നെഞ്ചോടു ചേര്‍ത്തവയാണ്.

ദശമൂലം ദാമു പ്രധാന കഥാപാത്രമാവുന്ന പുതിയ ചിത്രം ഷാഫി തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചട്ടമ്പിനാടിന് വേണ്ടി തിരക്കഥയൊരുക്കിയ ബെന്നി പി നായരമ്പലം തന്നെ ഇത്തവണയും തിരക്കഥയൊരുക്കുന്നു. ദശമൂലം ദാമു വീണ്ടും തിരിച്ചുവരുന്നതിന്റെ കാരണം അടുത്തിടെ സംവിധായകന്‍ തന്നെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ദാമുവിനെ വെച്ച് സിനിമയെടുക്കാന്‍ തീരുമാനിച്ചതെന്ന് ഷാഫി പറയുന്നു. മുന്‍പ് ഞാനും സുരാജും ചടങ്ങുകളിലെല്ലാം ഒരുമിച്ച് പങ്കെടുക്കുമ്പോള്‍ എല്ലാവരും ചോദിച്ചിരുന്നൊരു കാര്യമാണ് ദാമുവിനെ വെച്ചുളള സിനിമ.തുടര്‍ന്ന് ഞങ്ങള്‍ ഈ പ്രോജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു, ഷാഫി പറഞ്ഞു. ചട്ടമ്പിനാടില്‍ നിന്നും വേറിട്ടുനില്‍ക്കുന്നൊരു ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറയുന്നു. ദാമു മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്നതും തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തില്‍ കാണിക്കുക. അതേസമയം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രമായിരുന്നു ഷാഫിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കിന് പിന്നാലെയാണ് ദശമൂലം ദാമുവിനെ നായകനാക്കിയുളള ഷാഫിയുടെ ചിത്രം വരുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചരിത്ര നേട്ടത്തിനരികെ ഐഎസ്ആര്‍ഒ: 10 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ 50ാം കുതിപ്പ് ഇന്ന്

ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലം നമ്മുടെ കേരളത്തിലാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?