Movie prime

ലോക്ക് ഡൗൺ കാലത്തെ പകർപ്പവകാശ ലംഘനങ്ങൾക്കെതിരെ ഡി സി ബുക്സ്

ലോക്ക് ഡൗണ് കാലത്ത് കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പി ഡി എഫ് പതിപ്പുകള് ആവശ്യപ്പെടുന്നവരുടെയും അത് വ്യാപകമായി പ്രചരിപ്പിക്കുന്നവരുടെയും എണ്ണം വന്തോതില് വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി സി ബുക്സ്. കോപ്പിറൈറ്റിനെ സംബന്ധിച്ചുള്ള അജ്ഞത കൊണ്ടാണ് പകര്പ്പവകാശ ലംഘനങ്ങള് കൂടുതലുമുണ്ടാവുന്നത് ഇത്തരത്തിനുള്ള ഗുരുതരമായ പകര്പ്പവകാശ ലംഘനങ്ങള് ലോക് ഡൗണിനു ശേഷമുള്ള പുസ്തക പ്രസാധനത്തെയും എഴുത്തിനെയും ഗുരുതരമായി ബാധിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്കി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കോപ്പി റൈറ്റ് ലംഘനങ്ങൾക്കെതിരെ ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് പ്രസാധകർ. പുസ്തകങ്ങളുടെ പി ഡി എഫുകള് More
 
ലോക്ക് ഡൗൺ കാലത്തെ പകർപ്പവകാശ ലംഘനങ്ങൾക്കെതിരെ  ഡി സി ബുക്സ്

ലോക്ക് ഡൗണ്‍ കാലത്ത് കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പി ഡി എഫ് പതിപ്പുകള്‍ ആവശ്യപ്പെടുന്നവരുടെയും അത് വ്യാപകമായി പ്രചരിപ്പിക്കുന്നവരുടെയും എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി സി ബുക്സ്.
കോപ്പിറൈറ്റിനെ സംബന്ധിച്ചുള്ള അജ്ഞത കൊണ്ടാണ് പകര്‍പ്പവകാശ ലംഘനങ്ങള്‍ കൂടുതലുമുണ്ടാവുന്നത് ഇത്തരത്തിനുള്ള ഗുരുതരമായ പകര്‍പ്പവകാശ ലംഘനങ്ങള്‍ ലോക് ഡൗണിനു ശേഷമുള്ള പുസ്തക പ്രസാധനത്തെയും എഴുത്തിനെയും ഗുരുതരമായി ബാധിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്കി.

ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
കോപ്പി റൈറ്റ് ലംഘനങ്ങൾക്കെതിരെ ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് പ്രസാധകർ. പുസ്തകങ്ങളുടെ പി ഡി എഫുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് കൊടുക്കരുതെന്ന് പ്രത്യേകം നിർദേശമുണ്ട്. ഡി സി ബുക്‌സിന്റെ ഇ ബുക്ക് സ്‌റ്റോറിലൂടെ ഒട്ടേറെ പുസ്തകങ്ങൾ സൗജന്യമായും വിലക്കുറവിലും ലഭ്യമാക്കുന്നുണ്ട് എന്ന് കമ്പനി പറയുന്നു.
ഓഡിയോ പുസ്തകങ്ങള്‍ക്ക് അനുമതികൊടുക്കരുതെന്നും സൗജന്യമായി ഓഡിയോ ബുക്കിന് അനുമതി നൽകിയാൽ ഇതിലൂടെ എഴുത്തുകാർക്ക് ലഭിക്കുന്ന ദീർഘകാല വരുമാനത്തെയും അച്ചടിമേഖലയെയും ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

മലയാളത്തിലെ പുസ്തകങ്ങള്‍ ഓഡിയോ ബുക്കുകൾ ആക്കുന്ന പ്രവര്‍ത്തനത്തിലാണ് ഡി സി ബുക്‌സുൾപ്പെടെയുള്ള പ്രസാധകർ. സ്റ്റോറി ടെൽ എന്ന ആപ്പിൽ മാത്രമാണ് ഓഡിയോ പ്രവർത്തിക്കുക. അതിനാൽത്തന്നെ സുരക്ഷിതവുമാണ്. എഴുത്തുകാർക്കൊരു വരുമാന സ്രോതസ്സുമാണ് ഇത്തരം ഓഡിയോ ബുക്കുകൾ.

ആവശ്യപ്പെടുന്നവർക്ക് മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ഓഡിയോ പുസ്തകങ്ങളുടെയും ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ക്ഷന്‍ നല്‍കുന്നുണ്ട്. ഷെയർ ചെയ്യാനോ, ഡൗൺലോഡ് ചെയ്യാനോ കഴിയാത്തവിധം എൻക്രിപ്റ്റഡ് ആയാണ് ഓഡിയോ ബുക്കുകൾ നല്കുന്നത്.