Movie prime

ഡിയര്‍ കൊമ്രേഡ്‌: ഹെലോ സഹകരിക്കുന്നു

കൊച്ചി: ഇന്ത്യയുടെ പ്രമുഖ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ഹെലോ വിജയ് ദേവരകൊണ്ട നായകനാകുന്ന “ഡിയര് കൊമ്രേഡ്” എന്ന സിനിമയുമായി സഹകരിക്കുന്നു. സിനിമയുടെ അവതരണ സഹകാരിയായിരിക്കും ഹെലോ. സഹകരണത്തിന്റെ ഭാഗമായി “അര്ജുന് റെഡ്ഡി” ഫെയിം വിജയ് ദേവരകൊണ്ടയും സഹതാരമായ രശ്മിക മന്ദാരയും സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവര്ത്തകരും ഹെലോയില് അംഗങ്ങളായി. സിനിമയുടെ പ്രചാരണങ്ങളും കോള്-ആക്ഷന് വീഡിയോകളും മറ്റ് പോസ്റ്റുകളും ഇനി പ്ലാറ്റ്ഫോമില് പങ്കുവയ്ക്കും. ജൂലൈ 26ന് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ചിത്രം പ്രദര്ശനത്തിനെത്തും. More
 
ഡിയര്‍ കൊമ്രേഡ്‌: ഹെലോ സഹകരിക്കുന്നു

കൊച്ചി: ഇന്ത്യയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ വിജയ്‌ ദേവരകൊണ്ട നായകനാകുന്ന “ഡിയര്‍ കൊമ്രേഡ്‌” എന്ന സിനിമയുമായി സഹകരിക്കുന്നു. സിനിമയുടെ അവതരണ സഹകാരിയായിരിക്കും ഹെലോ.
സഹകരണത്തിന്റെ ഭാഗമായി “അര്‍ജുന്‍ റെഡ്ഡി” ഫെയിം വിജയ്‌ ദേവരകൊണ്ടയും സഹതാരമായ രശ്‌മിക മന്ദാരയും സിനിമയിലെ മറ്റ്‌ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഹെലോയില്‍ അംഗങ്ങളായി. സിനിമയുടെ പ്രചാരണങ്ങളും കോള്‍-ആക്‌ഷന്‍ വീഡിയോകളും മറ്റ്‌ പോസ്റ്റുകളും ഇനി പ്ലാറ്റ്‌ഫോമില്‍ പങ്കുവയ്‌ക്കും. ജൂലൈ 26ന്‌ മലയാളം, തെലുങ്ക്‌, തമിഴ്‌, കന്നഡ എന്നീ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും.

മുഖ്യ താരങ്ങളായ വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാരയും പ്രമുഖ കന്നട താരമായ യാഷിനോടൊപ്പം (നവീന്‍ കുമാര്‍ ഗൗഡ) ഈയിടെ നടന്ന `ഡിയര്‍ കോമ്രേഡി’ന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.
കൂടുതല്‍ പ്രാദേശിക വിനോദ പരിപാടികള്‍ ഉപയോക്താക്കളിലേക്ക്‌ എത്തിക്കുകയാണ്‌ സഹകരണത്തിന്റെ ലക്ഷ്യമെന്നും ദക്ഷിണേഷ്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗം വിനോദമാണെന്നും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഉള്ളടക്കവും സൃഷ്‌ടികളും ഈ വിഭാഗത്തിലാണെന്നും സഹകരണത്തിലൂടെ ഇഷ്‌ട താരങ്ങളുമായി ബന്ധപ്പെടാന്‍ ആപ്പില്‍ അവസരമൊരുങ്ങുകയാണെന്നും ഇപ്പോള്‍ തന്നെ ആപ്പ്‌ കൂടുതല്‍ സജീവമായി കഴിഞ്ഞെന്നും തീര്‍ച്ചയായും ഈ ചിത്രം ബ്ലോക്ക്‌ബസ്റ്ററായിരിക്കുമെന്നും ഹെലോ കണ്ടന്റ്‌ ഓപറേഷന്‍സ്‌ മേധാവി ശ്യാമംഗ ബറൂവ പറഞ്ഞു.

ഹെലോ ഉപഭോക്താക്കള്‍ക്ക്‌ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, ട്രെയില
റുകള്‍, താരങ്ങളുടെ വീഡിയോകള്‍ തുടങ്ങിയവയെല്ലാം എക്‌സ്‌ക്ലൂസീവായി ലഭ്യമാകും. സിനിമ ടിക്കറ്റ്‌, പരസ്യം, താരങ്ങളുടെ ഓട്ടോഗ്രാഫ്‌ തുടങ്ങിയവയൊക്കെ ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാകും.