in

പ്രണയവും ആക്ഷനും നിറഞ്ഞ ഡിയർ കോമ്രേഡിന്റെ ടീസര്‍ പുറത്ത്

ബഹുഭാഷാ ചിത്രമായ ഡിയർ കോമ്രേഡിന്റെ ടീസര്‍ പുറത്തുവിട്ടു. തെലുഗ്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലെ ടീസറുകളാണ് ഒരേസമയം പുറത്തുവിട്ടത് . ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്യുന്നത് ഭരത് കമ്മാണ് . വിജയ് ദേവരകൊണ്ടയാണ് നായകനായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഒരു ആക്ഷൻ റോമാന്റിക് ചിത്രമെന്നാണ് ട്രെയ്ലറിൽ നിന്ന് വ്യക്തമാകുന്നത്. രശ്മിക മന്ദാനയാണ് നായിക.

ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് . മൈത്രി മേക്കേഴ്സാണ് നിർമാണം . ഡിയര്‍ കോമ്രേഡിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സുജിത്ത് സാരംഗാണ്. ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു . മെയ് മാസം അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ഇ.പ്പോൾ ലഭിക്കുന്നത് റിപോർട്ടുകൾ .

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജൂതനായി സൗബിന്‍ ഷാഹിർ

പ്രളയ ഭീകരതയെ ഓര്‍മ്മിപ്പിച്ച് മഡ് മാപ്പിംഗ് മെമ്മറീസ്