death, experience, after death,people , come back , grave ,reveal , die, ,huge scientific advancements, popular theories , white lights , life ,cinema,medically dead ,question ,answers,
in ,

മരണശേഷം സംഭവിക്കുന്നതെന്ത്? പുനർജ്ജീവിച്ചവരുടെ സാക്ഷ്യങ്ങൾ

ജീവിതത്തിൽ അനിവാര്യമായ ഒരു അപ്രിയ സത്യമാണ് മരണം ( death ). ആ യാഥാർഥ്യത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറുവാൻ സാധിക്കില്ല. നാം കണ്ടറിഞ്ഞു മനസിലാക്കിയ ലോകത്ത് നിന്ന് അദൃശ്യമായ ഒരു ലോകത്തേയ്ക്കാണ് മരണം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അങ്ങനെ ഒരു ലോകമോ മരണാനന്തര ജീവിതമോ ഉണ്ടോയെന്ന് ഇന്നും തെളിയിച്ചിട്ടില്ല.

ഒരുപാട് മുത്തശ്ശിക്കഥകളിലൂടെ മരണാനന്തര ജീവിതത്തെപ്പറ്റി നാം കേട്ടിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ഇതുവരെ ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. മരണാവസ്ഥയിൽ എത്തുന്ന സമയത്ത് കണ്ണുകൾക്ക് മുന്നിൽ ഒരു വെള്ളിവെളിച്ചം മിന്നിമറയുമെന്നും അതിൽ ജീവിതം ഒരു സിനിമയിലെന്നതു പോലെ തെളിഞ്ഞു കാണുമെന്നും ചില സിദ്ധാന്തങ്ങളിൽ പറയുന്നുണ്ട്.

മരണാന്തര ജീവിതത്തെക്കുറിച്ച് ആധികാരികമായ ഒരു രേഖയും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും മരണത്തിലേക്ക് വഴുതിവീണ ശേഷം തിരിച്ചു വന്ന കുറച്ചു വ്യക്തികളുടെ അനുഭവങ്ങൾ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം മരണത്തെ മുഖാമുഖം കണ്ടതിന്റെ ഒരു ഉൾകാഴ്ച്ചയാണ് അവർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

മരണം എങ്ങനെയാണ് എന്ന ചോദ്യത്തിന് ഇവരിൽ നിന്ന് വളരെ വ്യത്യസ്തമായ ഉത്തരങ്ങളാണ് ലഭിച്ചത്. മരണത്തിന്റെ പടിവാതിലിൽ വരെ എത്തിയ ശേഷം തിരിച്ചു വന്ന ചിലരുടെ അനുഭവങ്ങളിലൂടെ ഒരു കണ്ണോടിച്ചാലോ.

death, experience, after death,people , come back , grave ,reveal , die, ,huge scientific advancements, popular theories , white lights , life ,cinema,medically dead ,question ,answers,

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി വലിയ ഒരു ശസ്ത്രക്രിയ്ക്ക് വിധേയനായി. ആ സമയത്ത് നിയന്ത്രണാതീതമായി രക്തം വാർന്നതിനെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു. എന്നാൽ ഏഴ് മിനിറ്റിന് ശേഷം അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു. അദ്ദേഹം താൻ കണ്ട മരണത്തിനെ കുറിച്ച് ഇങ്ങനെയാണ് വെളിപ്പെടുത്തുന്നത്.

“എന്റെ കണ്ണുകൾ തുറന്നപ്പോൾ ഞാൻ ബഹിരാകാശത്തിൽ എത്തിയതു പോലെയാണ് അനുഭവപ്പെട്ടത്. അവിടെ നക്ഷത്രങ്ങളോ വെളിച്ചമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എനിക്ക് വിശപ്പോ, ദാഹമോ, ചൂടോ, തണുപ്പോ ഒന്നും തന്നെ അനുഭവപ്പെട്ടില്ല. വളരെ സമാധാനത്തോടെ നിഷ്‌പക്ഷമായ ഒരു അവസ്ഥ. എനിക്ക് അറിയാം എന്റെ സമീപത്തെവിടെയോ പ്രകാശവും സ്നേഹവും ഉണ്ടെന്ന്. എന്നാൽ അതിന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ എനിക്ക് താല്പര്യം തോന്നിയില്ല.”

“എന്റെ ജീവിതത്തിലെ ഓരോ ഘട്ടവും ചിന്തകളിലൂടെ വളരെ സൂഷ്മമായി കടന്നു പോയി. ഒരു പുസ്തകം മറിച്ചു നോക്കുന്നതു പോലെയാണ് ഓരോന്നും കടന്നുപോയത്. അതിൽ ചില സന്ദർഭങ്ങൾ കൂടുതൽ വ്യക്തതയോടെ തെളിഞ്ഞു നിന്നു. എന്തായിരുന്നാലും ചില കാര്യങ്ങളിലുള്ള എന്റെ ചിന്താഗതിയെ ആ സംഭവം മാറ്റിമറിച്ചു. എനിക്ക് ഇപ്പോഴും മരണത്തെ പേടിയാണ്. പക്ഷേ അതിന് ശേഷം എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് എനിക്ക് ഇപ്പോൾ ആശങ്കകൾ ഇല്ല.”

death, experience, after death,people , come back , grave ,reveal , die, ,huge scientific advancements, popular theories , white lights , life ,cinema,medically dead ,question ,answers,

ഷ്നൈദഹ് എന്ന വ്യക്തി ഒരു മോട്ടോർ ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തി. എന്നാൽ അപ്പോഴേയ്ക്കും അയാൾ മരണപ്പെട്ടതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടു. മരണത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ അനുഭവം ഇങ്ങനെയായിരുന്നു.

“അപകടത്തിൽപ്പെട്ടു റോഡരുകിൽ കിടന്ന എന്റെ ബോധം നഷ്ടപ്പെട്ടു. ആരോ എന്റെ ഹെൽമെറ്റിൽ ശക്തമായി അടിക്കുന്നതു പോലെ തോന്നിയതിനാൽ കണ്ണു തുറന്നു. അപ്പോഴതാ എന്റെ അരികിലായി പ്രിയപ്പെട്ട സഹോദരൻ ഇരിക്കുന്നു.”

“ഇതിൽ എടുത്തു പറയേണ്ടത് ഈ സഹോദരൻ കുറച്ചു വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടതായിരുന്നു. അവൻ തന്റെ കൈക്കിടക്കുന്ന വാച്ചിൽ നോക്കിയിട്ട് ‘ അവർ വരാൻ നേരമായി’ എന്നു പറഞ്ഞു. എന്നിട്ട് അകലേയ്ക്ക് നടന്നു പോയി. ഇത്രയും മാത്രമേ എനിക്ക് ഓർമ്മയുള്ളു.”

നിരവധി വ്യക്തികൾ മരണത്തെപ്പറ്റി പറയുമ്പോൾ ഒരു ശൂന്യതയാണ് കൂടുതലായി നിറഞ്ഞു നിൽക്കുന്നതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വ്യക്തിയ്ക്ക് പറയാനുള്ളത് വളരെ വ്യത്യസ്തമായ കഥയാണ്. ഒരിക്കൽ ഇദ്ദേഹത്തിന്റെ ഹൃദയമിടുപ്പ് ആറ് മിനിറ്റ് നിന്നുപോയി. ആ സമയത്തെ അനുഭവങ്ങൾ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

death, experience, after death,people , come back , grave ,reveal , die, ,huge scientific advancements, popular theories , white lights , life ,cinema,medically dead ,question ,answers,

“എന്നെ പിന്നോട്ട് വലിച്ച് വെള്ളത്തിലേയ്ക്ക് ഇടുന്നതു പോലെ തോന്നി. കറുപ്പ് കുറഞ്ഞും കൂടിയും വരുന്നതുപോലെ. ഒരു ഘട്ടത്തിൽ അത് മറഞ്ഞു പോയപ്പോൾ ഞാൻ ഒരു പൂന്തോട്ടത്തെ നോക്കി നിൽക്കുന്നു. എന്നാൽ അവിടെ പൂക്കൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല, പകരം പൊടിപിടിച്ച വരണ്ട പുല്ലുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളു.”

“അവിടെ ഒരു കളിസ്ഥലമുണ്ട്. അതിന്റെ മധ്യത്തിൽ മെറി-ഗോ-റൗണ്ടിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും കളിക്കുന്നുണ്ട്. ഓരോ തവണയും തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ ഞാൻ ആ സ്ഥലത്ത് തന്നെ പിടിച്ചു നിർത്തപ്പെട്ടു.”

“എന്റെ അമ്മയെ എനിക്ക് ഉപേക്ഷിക്കാൻ സാധിക്കില്ലെന്ന് അവിടെയുള്ള ആ ശക്തിയോട് ഞാൻ പറഞ്ഞു. അതുവരെ എന്താണോ എന്നെ അവിടെ പിടിച്ചു നിർത്തിയത് ഒടുവിൽ അത് എന്നെ പോകാൻ അനുവദിച്ചു. ഉടൻ ഞാൻ എന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. ആറ് മിനിറ്റുകൾക്ക് ശേഷം എനിക്ക് ജീവൻ ലഭിച്ചു.”

മരിച്ചു തിരിച്ചെത്തിയവരുടെ വിചിത്രമായ അനുഭവ സാക്ഷ്യങ്ങൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇവയെ സംബന്ധിച്ചുള്ള വിവരങ്ങൾ ശരിയാണോ എന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Haritha Keralam Mission, report, Seema, Pinarayi, chief executive officer ,T.N. Seema , eco-friendly activities,  government , CMO, protection, land, water, e-waste, waste, consumption, vegetables, 

ഹരിത കേരളം മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

കുട്ടികളെ തട്ടിയെടുക്കല്‍; വ്യാജ വാര്‍ത്താ പ്രചാരണത്തിന് 5 വർഷം തടവുശിക്ഷ