death penalty , child, abuse, rape, cabinet, approved, ordinance, children,  up to 12 years of age, Protection of Children from Sexual Offences Act ,POCSO , Kathua, 
in ,

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി പീഡിപ്പിക്കുന്നതായുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ബാല പീഡകര്‍ക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം രംഗത്തെത്തി.

12 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രതികൾക്കു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ചരിത്രപരമായ തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കവെയാണ് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുവാനുള്ള നിയമമായ ‘പോക്സോ’യില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.

12 വയസു വരെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ലഭിക്കുന്ന വിധമാണ് പോക്സോയില്‍ ഭേദഗതി വരുത്തുന്നത്. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വര്‍ഷം തടവുമാണ് ശിക്ഷ.

കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കു മരണശിക്ഷ നല്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ബാല പീഡകര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമഭേദഗതിക്കായി മന്ത്രിസഭയില്‍ അഭ്യർത്ഥിക്കുമെന്ന് കഴിഞ്ഞ ദിവസം വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും അറിയിച്ചിരുന്നു.

എന്നാൽ, എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 28-കാരനായ അമ്മാവന്‍ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹർജി പരിഗണിച്ചപ്പോള്‍ ‘വധശിക്ഷ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമല്ല’ എന്നാണ് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ അഭിപ്രായപ്പെട്ടിരുന്നത്.

മാനഭംഗത്തിനിരയായ വ്യക്തി മരണപ്പെടുകയോ ജീവച്ഛവമാകുകയോ ചെയ്താല്‍ പ്രതിക്കു വധശിക്ഷ നല്കണമെന്ന ഓര്‍ഡിനന്‍സ് 2012 ഡിസംബറിലെ നിര്‍ഭയ കേസിനു ശേഷം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഈ ഓര്‍ഡിനന്‍സ് ക്രിമിനല്‍ നിയമ ഭേദഗതി എന്ന പേരില്‍ നിയമമാകുകയും ചെയ്തിരുന്നു.

രാജ്യത്ത് വർധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ
വ്യാഴാഴ്ച അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ പ്രതികരിച്ചിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയില്‍ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ അധികാരികളും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അഭിപ്രായപ്പെട്ടിരുന്നു.

അരോചകമായ സംഭവമാണ് ഇന്ത്യയില്‍ നടന്നതെന്ന് ലഗാര്‍ഡെ കുറ്റപ്പെടുത്തിയിരുന്നു. ഐഎംഎഫ് മേധാവിക്ക് പുറമെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ: പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി; ആലുവ റൂറല്‍ എസ്പിയെ സ്ഥലം മാറ്റി

കീഴാറ്റൂരിലെ വയൽ നികത്തൽ; അടുത്ത മാസം കേന്ദ്രസംഘത്തിന്റെ തെളിവെടുപ്പ്