death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt
in , ,

ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

ചെന്നൈ: ബാലപീഡകർക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള കേന്ദ്ര നീക്കത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി പ്രമുഖ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ ഹാസന്‍ രംഗത്തെത്തി.

പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നൽകുവാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.

14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് കമൽ ഹാസൻ ആരാഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിമർശിച്ചു.

12 വയസുള്ള കുട്ടികളെ പോലെ തന്നെയാണ് 16 വയസു വരെ പ്രായത്തിലുള്ള കുട്ടികളുമെന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

16 വയസ് വരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താലും വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി പ്രവര്‍ത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെയാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്.

ആണ്‍കുട്ടികളെയും ഉത്തരവാദിത്വത്തോടെ വളര്‍ത്തിക്കൊണ്ടുവരാന്‍ കുടുംബങ്ങള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ചാരിത്ര്യം, സത്യസന്ധത എന്നിവയുടെ മൂല്യങ്ങളെ പറ്റി പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ആണ്‍കുട്ടികളെ നിര്‍ബന്ധമായും ഉത്തരവാദിത്തം പഠിപ്പിക്കണമെന്നും കമൽ ഹാസൻ വ്യക്തമാക്കി.

എന്നാൽ നിർഭാഗ്യവശാൽ ഇക്കാര്യം ബോധപൂർവ്വം അവഗണിക്കപ്പെടുകയാണെന്നും ആൺമക്കളെ അതിയായി ലാളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവർ പുരുഷന്മാരാണെന്ന ഒറ്റക്കാരണത്താൽ അവർക്ക് തോന്നുന്നത് പോലെ ചെയ്യുവാനുള്ള അവസരം നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും ആരാധകരോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടയിൽ കമല്‍ ഹാസൻ നിർദ്ദേശിച്ചു.

അതേസമയം, പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്‌സംഗം ചെയ്യുന്നവർക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്കുള്ള ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഞായറാഴ്ച്ച ഒപ്പിട്ടു.

കത്വ, സൂറത്ത്, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾ അലയടിച്ചതിനെ തുടർന്നാണ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്.

death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കീഴാറ്റൂരിലെ വയൽ നികത്തൽ; അടുത്ത മാസം കേന്ദ്രസംഘത്തിന്റെ തെളിവെടുപ്പ്

impeachment , CJI, Dipak Misra, Venkaiah Naidu, rejected, notice, vice president, impeachment motion, Kapil Sibal , supreme court, 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിക്കളഞ്ഞു