in ,

മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: മുഖ്യമന്ത്രി ( CM ) പിണറായി ( Pinarayi ) വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ( death threat ) സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. പാലക്കാട് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സന്ദേശമയച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം സജേഷ് കുമാർ എന്ന ആളിന്റെ ഫോണിൽ ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു.

അയൽവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ ഫോണിൽ നിന്ന് ഭീഷണി സന്ദേശം അയച്ചുവെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ് കുമാറിന്റെ ഫോണിൽ ഇന്നലെയാണ് ഭീഷണി സന്ദേശം എത്തിയത്. ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്നതിനിടെ രാവിലെ 10.24-നാണ് മൊബെലില്‍ സന്ദേശം വന്നത്.

‘മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും’ എന്നായിരുന്നു സജേഷ് കുമാറിന്റെ ഫോണിൽ ലഭിച്ച സന്ദേശം. തൃശൂരിലെത്തിയ ഉടൻ തന്നെ സജേഷ് കുമാര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലേക്കാട് പിരായിരിയിൽ ചായക്കട നടത്തുന്ന ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് ബോധ്യമായി. എന്നാൽ മൂന്ന് ദിവസം മുൻപ് തന്റെ ഫോൺ നഷ്‌ടപ്പെട്ടതായി സൈനബ പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പാലക്കാട് സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Weekly cartoon, December 30,tax

രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനം 0.9 ശതമാനം കുറഞ്ഞു

Sushil Kumar, case, wrestler, supporters, fans, registered, Olympic medallist, clash, supporters group, praveen Rana, Gold Coast Common wealth Games, FIR, Delhi police,

ആരാധകരുടെ കൂട്ടത്തല്ല്; ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കേസ്