Movie prime

ചരിത്രത്തിലാദ്യമായി പുകവലിക്കാരുടെ എണ്ണത്തില്‍ കുറവെന്ന് യുഎന്‍ റിപ്പോര്‍ട്ട്‌

ചരിത്രത്തിലാദ്യമായി പുകവലിക്കാരുടെ എണ്ണത്തില് ഗണ്യമായ കുറവ് സംഭവിക്കുന്നതായി യുഎന് റിപ്പോര്ട്ട്. വാര്ഷിക കണക്കുകളില് സ്ത്രീകളുടെ എണ്ണം എല്ലാ വര്ഷവും കുറഞ്ഞു വരാറുണ്ടെങ്കിലും പുരുഷന്മാരുടെ എണ്ണം കൂടി വരുന്നതായിരുന്നു പ്രവണത. എന്നാല് ഇത്തവണത്തെ കണക്കെടുപ്പില് പുരുഷ പുകവലിക്കാരുടെ എണ്ണത്തില് കുറവ് യുഎന് രേഖപ്പെടുത്തി. പുകവലിക്കെതിരെ നടത്തുന്ന ആഗോള ബോധവത്കരണം ഫലം കാണുന്നു എന്ന സൂചനയാണ് ഇത് നല്കുന്നതെന്ന് യുഎന് റിപ്പോര്ട്ടില് പറയുന്നു. ഒരു വര്ഷം ലോകമൊട്ടാകെ 80 ലക്ഷത്തോളം പേരാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്. ബോധവത്കരണം ശക്തമാക്കിയാല് More
 
ചരിത്രത്തിലാദ്യമായി പുകവലിക്കാരുടെ എണ്ണത്തില്‍ കുറവെന്ന് യുഎന്‍ റിപ്പോര്‍ട്ട്‌

ചരിത്രത്തിലാദ്യമായി പുകവലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്‌. വാര്‍ഷിക കണക്കുകളില്‍ സ്ത്രീകളുടെ എണ്ണം എല്ലാ വര്‍ഷവും കുറഞ്ഞു വരാറുണ്ടെങ്കിലും പുരുഷന്മാരുടെ എണ്ണം കൂടി വരുന്നതായിരുന്നു പ്രവണത. എന്നാല്‍ ഇത്തവണത്തെ കണക്കെടുപ്പില്‍ പുരുഷ പുകവലിക്കാരുടെ എണ്ണത്തില്‍ കുറവ് യുഎന്‍ രേഖപ്പെടുത്തി.

പുകവലിക്കെതിരെ നടത്തുന്ന ആഗോള ബോധവത്കരണം ഫലം കാണുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷം ലോകമൊട്ടാകെ 80 ലക്ഷത്തോളം പേരാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്. ബോധവത്കരണം ശക്തമാക്കിയാല്‍ ഈ എണ്ണത്തിലും കുറവ് വരുത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ 6 കോടിയിലധികം ആളുകള്‍ പുകവലി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ 34.5 കോടി സ്ത്രീ പുകവലിക്കാര്‍ ഉണ്ടായിരുന്നതില്‍ നിന്നും 2018 ആയപ്പോഴേക്കും 24.5 കോടിയിലേക്ക് കുറഞ്ഞു.