Deepika Padukone,Bollywood, actress , no films,Sanjay Leela Bhansali, magnum opus, Padmaavat, marriage, reasons
in ,

പത്മാവതിന് ശേഷം ദീപികയെ കാണാനില്ല; ഊഹാപോഹങ്ങൾ തുടരവെ കാരണമിതാണെന്ന് വെളിപ്പെടുത്തൽ

മുംബൈ: 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചതാണ് സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവത്‘. ഒട്ടേറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായ ചിത്രം ഒടുവിൽ തിയേറ്ററിൽ എത്തിയപ്പോൾ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി. രൺവീർ സിങ്ങും ഷാഹിദ് കപൂറും ദീപിക പദുക്കോണുമായിരുന്നു ( Deepika Padukone ) മുഖ്യ വേഷങ്ങളിൽ.

ഒരു ചിത്രം വിജയമായാൽ ഒന്നിന് പിറകെ ഒന്നായി വരാനിരിക്കുന്ന പുതിയ പ്രോജക്ടുകളുടെ വിശേഷങ്ങളാണ് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുക. രൺവീറിന്റെയും ഷാഹിദിന്റെയും പുതിയ പുതിയ ചിത്രവിശേഷങ്ങൾ പുറത്തു വന്നെങ്കിലും ദീപികയുടെ അടുത്ത ചിത്രത്തെപ്പറ്റി ഒന്നും കേൾക്കാനില്ല. അതാണിപ്പോൾ ബോളിവുഡിൽ ചർച്ചാവിഷയമായിരിക്കുന്നത്.

വിശാൽ ഭരദ്വാജിന്റെ ഗാങ്സ്റ്റർ ചിത്രം സപ്ന ദിദിയുടെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നതായി ചില വാർത്തകൾ വന്നിരുന്നു. അപ്പോഴാണ് ചിത്രത്തിലെ പ്രധാന നടൻ ഇർഫാൻഖാന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കകൾ പരക്കുന്നത്. തന്റെ അസുഖവിവരം ഇർഫാൻ സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി.

ഒട്ടേറെ ഓഫറുകൾ വന്നിട്ടും ഒറ്റ ചിത്രത്തിനുള്ള കരാർ പോലും ഒപ്പിടാത്ത ദീപികയെപ്പറ്റി ബോളിവുഡിൽ പല കഥകളും പറഞ്ഞു കേൾക്കുന്നുണ്ട്. കഴുത്തിനും നടുവിനും പറ്റിയ പരുക്കിൽ നിന്നും താരം പൂർണ മുക്തയായിട്ടില്ലെന്നാണ് ചിലർ പറയുന്നത്. പത്മാവതിന്റെ ഷൂട്ടിങ്ങിനിടയിൽ പറ്റിയ പരിക്ക് ഭേദമാവാൻ ഇനിയും സമയമെടുക്കുമെത്രെ. അതേവരെ പൂർണ വിശ്രമത്തിൽ കഴിയാനാണ് അവർ ഉദ്ദേശിക്കുന്നതെന്നും സൂചനകളുണ്ട്.

എന്നാൽ രൺവീർ സിംഗുമായുള്ള വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ദീപികയെന്നാണ് മറ്റൊരു പേജ് 3 കഥ. എന്നാൽ അവരെക്കുറിച്ച് പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നാണ് ദീപികയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ അവർക്കില്ലെന്നും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളിലും കാര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു. കാരണം അത്തരം കാര്യങ്ങളൊന്നും നൂറു ശതമാനം പ്രൊഫഷണലായ ദീപികയുടെ കരിയറിനെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നും അവർക്ക് ഒട്ടേറെ ഓഫറുകൾ വരുന്നുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

എന്നാൽ അതൊന്നും അവർക്കിഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം. എല്ലാം വലിയ ബാനറുകളും വമ്പൻ താരനിരയുമൊക്കെത്തന്നെ. എന്നാൽ ‘പത്മാവത്’ പോലെ തന്നിലെ അഭിനേത്രിക്ക് വെല്ലുവിളികൾ തരുന്ന ചിത്രങ്ങൾ ചെയ്യാനാണ് ദീപിക ആഗ്രഹിക്കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ. നായക വേഷത്തിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ, മികച്ച തിരക്കഥ അതൊക്കെ വേണമെന്നും ദീപികയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

അടുത്തിടെ സെലിബ്രിറ്റി ഫിലിം ക്രിറ്റിക് അനുപമ ചോപ്രക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കിയാൽ ഇത് ഏറെക്കുറെ ശരിയായിരിക്കാൻ ഇടയുണ്ട്. നല്ല സ്ക്രിപ്റ്റുകളുടെ അഭാവം ബോളിവുഡിൽ കാര്യമായുണ്ടെന്നാണ് താരം തുറന്നു പറഞ്ഞത്. ഒരു ശുദ്ധ ഹാസ്യ സിനിമ ചെയ്താൽ കൊള്ളാമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചു.

ഇതോടൊപ്പം പറഞ്ഞു കേൾക്കുന്ന മറ്റൊരു കാര്യം താരത്തിന്റെ അമിതമായ പ്രതിഫലത്തെക്കുറിച്ചുള്ളതാണ്. പത്മാവതിന് ശേഷം വമ്പൻ പ്രതിഫലമാണ് ദീപിക ആവശ്യപ്പെടുന്നതെന്നും വലിയ ബാനറുകൾക്കു പോലും അത് താങ്ങാനാവുന്നില്ലെന്നുമാണ് ബോളിവുഡ് വ്യവസായവൃത്തങ്ങൾ നൽകുന്ന സൂചന.

പത്മാവതിലെ അഭിനയത്തിന് നായകനേക്കാൾ ഉയർന്ന പ്രതിഫലം താൻ വാങ്ങിയെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രൺവീർ സിങ്ങിനും ഷാഹിദ് കപൂറിനും പത്തു കോടിക്കടുത്താണ് പ്രതിഫലം ലഭിച്ചതെങ്കിൽ ദീപികയുടെ പ്രതിഫലം 13 കോടിയായിരുന്നു. ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്രത്തിൽ നായകനെക്കാൾ ഉയർന്ന പ്രതിഫലം നായികക്ക് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Nipah virus , facebook post, Shiju Divya , Non-kerala labourers, social media, fever, bats, 

പ്രതിരോധിക്കേണ്ടതുണ്ട്; ഭീതിയുടെ വൈറസുകളെ, അപര വിദ്വേഷത്തിന്റെയും; ഷിജു ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയം

Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ വൈറസ്: പ്രതികരണവുമായി മുഖ്യമന്ത്രിയും കേന്ദ്ര സംഘവും ഡോക്ടർ കഫീല്‍ ഖാനും