ആസിഡ് ആക്രമണത്തിന്റെ ഭീകരതയുമായി ദീപിക പദുക്കോൺ ചിത്രം ഛപാക്

സമൂഹത്തിൽ നടക്കുന്ന അനീതിയുടെയും അക്രമങ്ങളുടെയും അതിജീവനത്തിന്റെയും തുറന്ന് കാട്ടലാ വാറുണ്ട് പല ചലച്ചിത്രങ്ങളും. അത്തരത്തിൽ ഒരു ചിത്രമാണ് ദീപിക പദുക്കോൺ കേന്ദ്രകഥാപാത്രമാവുന്ന ‘ഛപാക് ‘ . ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി മേഘ്ന ഗുൽസാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ഛപാക് ‘.

ദീപിക പദുകോണും മേഘ്‌ന ഗുൽസാറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ട്വിറ്ററിലൂടെ പോസ്റ്റർ പുറത്തുവിട്ടത് ദീപിക തന്നെയാണ്. ജീവിതത്തിൽ ഉടനീളം തന്നൊടൊപ്പം നിലനിൽക്കുന്ന കഥാപാത്രമാണ്  മാലതി എന്ന കുറിപ്പോടെയാണ്  ദീപിക പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവച്ചത് . 

ചിത്രത്തിൽ മാലതി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമക്ക് ആധാരം. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോളാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയായത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു ആ ക്രൂരത. അത്ഭുതകരമായ ഇച്ഛാശക്തി കൊണ്ട് ദുരന്തത്തെ അതിജീവിച്ച അവൾ പിന്നീടുള്ള ജീവിതം മുഴുവൻ ആസിഡ് ആക്രമണത്തിനും ആസിഡ് വിൽപനയ്ക്കും എതിരെയുള്ള പ്രചരണത്തിനായി ഉഴിഞ്ഞുവെച്ചു. സ്റ്റോപ്പ് സെയിൽ ആസിഡ് എന്ന സംഘടനയും രൂപീകരിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങളാണ് പിന്നീടവർ കാഴ്ചവെയ്ക്കുന്നത് . ലോകോത്തര തലത്തിൽ ധീര വനിതയ്ക്കുള്ള പുരസ്കാരം 2014-ൽ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയുടെ കൈയിൽ നിന്ന് ലക്ഷ്മി അഗർവാൾ ഏറ്റുവാങ്ങി.

ഡൽഹി ആസ്ഥാനമായാണ് ഛപാകിന്റെ ചിത്രീകരണം നടക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോ, ദീപിക പദുകോണിന്റെ സ്വന്തം നിർമാണ കമ്പനിയായ കെ. എ , മേഘ്ന ഗുൽസാറിന്റെ മൃഗ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദീപികയുടെ ആദ്യ നിർമാണ സംരംഭമാണ് ‘ഛപാക് ‘. 2018-ൽ പുറത്തിറങ്ങിയ പദ്മാവത് എന്ന ചിത്രത്തിന് ശേഷം താരത്തിന്റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിക്കുന്ന ചിത്രമാകും ഛപാക് എന്നാണ് അണിയറ വൃത്തങ്ങൾ അവകാശപ്പെടുന്നത്. 2020 ജനുവരി പത്തിന് ചിത്രം പ്രദർശനത്തിന് എത്തും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജാവേദ് അക്തറിന് ക്രെഡിറ്റ് നൽകിയത് തെറ്റിദ്ധരിപ്പിക്കാനെന്ന് ശബാന ആസ്മി 

സമയനിഷ്ഠയില്‍ ഒന്നാമത് ഗോ എയര്‍