in

ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥയുമായി ദീപിക 

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ  അഭ്രപാളിയിൽ വിസ്മയം സൃഷ്‌ടിച്ച ദീപിക പദുകോൺ വീണ്ടുമൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇത്തവണ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ആത്മവിശ്വാസമാണ് താരത്തിന്റെ ഊർജ്ജം.

തനിക്കുണ്ടായ ദുരനുഭവത്തെ  പൊരുതി ജയിച്ച് മറ്റുള്ളവർക്ക് മാതൃകയായി മാറിയ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രത്തിലൂടെയാണ് ദീപിക വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റാസിക്ക് ശേഷം മേഘ്ന ഗുൽസാർ ഒരുക്കുന്ന ചിത്രമാണിത്.

ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ സഞ്ജയ് ലീല ബൻസാലിയുടെ പദ്മവാത്തിൽ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. തുടർന്ന് താരം മാസങ്ങളുടെ ഇടവേള സൃഷ്ടിച്ചത് പ്രേക്ഷകരെയും അക്ഷമരാക്കിയിരുന്നു.

തന്റെ ചലച്ചിത്ര ജീവിതത്തിൽ മുഖ്യമായ ഒരു ചുവടു വയ്പ്പിന് സമയമായെന്ന് മനസ്സിലാക്കിയ താരം ഈ ചിത്രത്തോടെ നിർമ്മാണ രംഗത്തേക്കും കടക്കുകയാണ്.  കഥ കേട്ടപ്പോൾ തന്നെ കരുത്തിന്റെയും നിർഭയത്വത്തിന്റെയും പ്രതീകമാകും ഈ  ചിത്രമെന്ന് തനിക്ക് ബോധ്യമായെന്നും  വ്യക്തിപരമായും ക്രിയാത്മകമായും തന്നെ അത്രമേൽ സ്വാധീനിച്ചത് കൊണ്ടാണ് ഇത്തരമൊരു ചിത്രം സാധ്യമാകുന്നതിനായി എല്ലാ അതിർവരമ്പുകളും ലംഘിച്ച് നിർമ്മാതാവിന്റെ റോൾ കൂടി ഏറ്റെടുക്കാൻ താൻ തയ്യാറായതെന്നും ദീപിക  വ്യക്തമാക്കുന്നു.

2005ലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ലക്ഷ്മി എന്ന യുവതി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. എന്നാൽ തനിക്ക് സംഭവിച്ചതോർത്ത് തളർന്നിരിക്കുവാൻ തയ്യാറാകാതിരുന്ന അവളെ തേടിയെത്തിയത് 2014ലെ യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ധീര വനിതയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരാമായിരുന്നു. തുടർന്ന് ഒരു പ്രശസ്ത ടി വി ഷോയുടെ ഏതാനും ചില എപ്പിസോഡുകൾ ഹോസ്റ്റ് ചെയ്ത ലക്ഷ്മി 2016ൽ ലണ്ടൻ ഫാഷൻ വീക്കിലെ റാംപിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ജോലിയില്ലാതെ പ്രതിസന്ധിയിലാണ് ലക്ഷ്മിയെന്നാണ് ലഭ്യമാകുന്ന വിവരം.

വിശാൽ ഭരദ്വാജ്  ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് തന്റെ സഹതാരം ഇർഫാൻ ഖാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതെന്നും തുടർന്ന് ചിത്രീകരണം നീട്ടി വച്ചിരിക്കുന്നതായും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് താൻ കാൻസർ ബാധിതനാണെന്ന വെളിപ്പെടുത്തലുമായി ഇർഫാൻ രംഗത്തെത്തി. തുടർന്ന് ദീപികയുടെ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.

റാസി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മേഘ്ന ഒരുക്കുന്ന ചിത്രമെന്ന രീതിയിലും പ്രതീക്ഷകളേറെയാണ്. അനുഷ്ക ശർമ്മ, പ്രിയങ്ക ചോപ്ര എന്നിവരുടെ ചുവടുകൾ പിന്തുടർന്നുകൊണ്ട് നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂടെ ദീപിക.

മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും മികച്ച വാണിജ്യ വിജയം നേടുകയും ചെയ്ത വെന്റിലേറ്റർ എന്ന മറാത്തി ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞപ്പോൾ എൻ എച്ച് 10 എന്ന ചിത്രമായിരുന്നു അനുഷ്ക നിർമ്മിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ആ നർത്തകൻ യേശുദാസല്ല, ശിവശങ്കരനെന്ന് രവി മേനോൻ 

ന്യുന മര്‍ദ്ദം: ഡാമുകള്‍ നേരത്തെ തുറന്നത് ഉചിതമെന്ന് രമേശ്  ചെന്നിത്തല