Delhi, Diwali, firecrackers ,ban, sale, SC,
in , , ,

ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ പടക്ക നിരോധനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ (Delhi) പടക്കങ്ങളുടെ (firecrackers) വില്‍പ്പന പാടില്ലെന്ന് സുപ്രീം കോടതി (SC) തിങ്കളാഴ്ച്ച ഉത്തരവിട്ടു. അതിനാൽ ഇത്തവണ രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നിശബ്ദ ദീപാവലി (Diwali) കൊണ്ടാടും.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള പടക്ക വില്‍പ്പനയ്ക്ക് സുപ്രീം കോടതി നിരോധനമേർപ്പെടുത്തിയത്.

പടക്ക വില്‍പ്പനയ്ക്ക് പുറമെ പടക്ക ശേഖരണത്തിനും നിരോധനം ബാധകമാണ്. ഒക്ടോബർ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

Delhi, Diwali, firecrackers ,ban, sale, SC, ഈ വർഷം ഒക്ടോബർ 19-ന് രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കുമ്പോൾ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും എൻസിആറിലും പടക്കങ്ങൾ പൊട്ടിച്ചുള്ള ആഘോഷങ്ങൾ ഒഴിവാകും.

പരിസ്ഥിതിയുടെ സംരക്ഷണത്തിനായി കോടതി ഉത്തരവിട്ട വിധിയിലൂടെ ഇത്തവണ നിശബ്ദമായ ദീപാവലി ആയിരിക്കുമെന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പരമ്പരാഗതമായി പടക്കങ്ങൾ പൊട്ടിച്ച് ദീപാവലി ആഘോഷിക്കാറുള്ള ജനലക്ഷങ്ങൾക്കും ദീപാവലിയ്ക്ക് കച്ചവടം പൊടിപൊടിക്കുന്ന പടക്കക്കച്ചവടക്കാർക്കും സുപ്രീം കോടതി വിധി കടുത്ത നിരാശ ഉളവാക്കി.

പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭാഗത്തിനെ പോലുള്ളവർ പടക്ക നിരോധനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. പടക്ക നിരോധനം അനാവശ്യമാണെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.

air pollution-delhiകഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷത്തെ തുടർന്ന് ഡൽഹിയിലും പരിസരങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നിരുന്നു. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും കൂടിയ വായു മലിനീകരണമാണ് കഴിഞ്ഞ വർഷം സംഭവിച്ചത്. അതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ പടക്കങ്ങൾക്ക് കോടതി നിരോധനം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

മുഖ്യമന്ത്രി മന്ത്രിമാർക്ക് മാർക്കിടുന്നു

Padmavati, trailer, Deepika,

വിവാദ ചിത്രം പത്മാവതിയുടെ ട്രയിലർ പുറത്തിറങ്ങി