Delhi pollution, NGT, odd-even , no exemptions, two wheelers, govt servants, women, National Green Tribunal, Delhi Govt, permission, CNG vehicles, emergency services, ambulance, fire, odd-even scheme,
in , ,

ഡല്‍ഹിയിലെ വാഹന നിയന്ത്രണം; ആർക്കും ഇളവ് പാടില്ല: എന്‍ജിടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം (Delhi pollution) രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം (odd-even scheme) ഏര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (NGT) അനുമതി നല്‍കി.

എന്നാൽ വാഹന നിയന്ത്രണ തീരുമാനത്തിൽ ഇരു ചക്ര വാഹനങ്ങള്‍ക്കും സർക്കാർ ജീവനക്കാരുടെ വാഹനങ്ങൾക്കും സ്ത്രീകളുടെ വാഹനങ്ങള്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കരുതെന്നും ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ വാഹന നിയന്ത്രണം നടപ്പാക്കാത്തത് എന്തു കൊണ്ടാണെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു. 500 കാറുകളെ നിരോധിച്ച ശേഷം ആയിരം ഇരുചക്ര വാഹനങ്ങള്‍ റോഡിലിറക്കിയാല്‍ എന്ത് നേട്ടമാണ് ഉണ്ടാവുക എന്നും ഒറ്റ – ഇരട്ട അക്ക പദ്ധതി ഡല്‍ഹി സര്‍ക്കാരിന്റെ മൊത്തം തീരുമാനമാണോയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.

സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ ശുപാര്‍ശയാണ് നടപ്പാക്കുന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ വാദത്തെ ട്രൈബ്യൂണല്‍ വീണ്ടും വിമര്‍ശിച്ചു. മലിനീകരണം ഇല്ലാതാക്കാന്‍ അതോറിട്ടി നിര്‍ദ്ദേശിച്ച 100 കാര്യങ്ങളില്‍ ഒന്നു മാത്രമാണ് വാഹന നിയന്ത്രണമെന്ന് കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി.

Delhi pollution, NGT, odd-even , no exemptions, two wheelers, govt servants, women, National Green Tribunal, Delhi Govt, permission, CNG vehicles, emergency services, ambulance, fire, odd-even scheme, അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനായി ഈ മാസം 13 മുതല്‍ 17 വരെ അഞ്ചു ദിവസത്തേയ്ക്കാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ ഡല്‍ഹി സര്‍ക്കാർ തീരുമാനിച്ചത്. ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം വെറും പ്രഹസനമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തെ ആരോപിച്ചിരുന്നു.

കൂടാതെ ഇരു ചക്ര വാഹനങ്ങളെയും സർക്കാർ ജീവനക്കാരുടെ വാഹനങ്ങളെയും സ്ത്രീകളുടെ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെയും കഴിഞ്ഞ ദിവസം എന്‍ജിടി ചോദ്യം ചെയ്തിരുന്നു. ആദ്യ തവണ ഗതാഗത പരിഷ്കാരം നടപ്പാക്കിയപ്പോൾ മലിനീകരണം എത്ര മാത്രം കുറഞ്ഞു എന്നതിന്‍റെ കണക്ക് സമർപ്പിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വായു മലിനീകരണം ഭീകരമായ തോത് പിന്നിട്ടതോടെയാണ് ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങളും ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറങ്ങുന്ന സമ്പ്രദായം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. 2016-ൽ മലിനീകരണം അനുവദനീയ തോത് കടന്നതോടെ ഒറ്റ ഇരട്ട നമ്പർ നിയന്ത്രണം ഡൽഹി സർക്കാർ നടപ്പിലാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thomas Chandy, AG, legal opinion

തോമസ് ചാണ്ടി വിഷയം; എ.ജിയുടെ നിയമോപദേശം പുറത്ത്

Neymar,false stories, news, emotional , press conference

അസത്യവാർത്തകൾ പ്രചരിച്ചു; നെയ്മര്‍ പൊട്ടിക്കരഞ്ഞു