Delhi, tree cutting, 17000, High court, stay, July 4, petition, Chipco, protest, AAP, central govt, NBCC, 
in , ,

ഡല്‍ഹിയിലെ 17000ത്തോളം മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ ( Trees  ) മുറിക്കാനുള്ള നീക്കത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂലായ് നാലു വരെ മരങ്ങള്‍ മുറിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഭവന- വ്യാപാരസമുച്ചയ നിര്‍മാണത്തിനായി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കണോ എന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനോട് (എന്‍ ബി സി സി) ഹൈക്കോടതി ആരാഞ്ഞു.

മരം മുറിക്കാൻ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചുവോ എന്നും ഹൈക്കോടതി ചോദിച്ചു. മരങ്ങള്‍ മുറിക്കുന്നതിനെതിരെ കെ കെ മിശ്ര എന്നയാളാണ് ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്.

ഭവന- വ്യാപാരസമുച്ചയ നിര്‍മ്മാണത്തിനു വേണ്ടിയാണ് ഡല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിക്കാനായി തീരുമാനിച്ചത്. ഇതിനോടകം പതിനൊന്നായിരത്തോളം മരങ്ങൾ മുറിച്ചു കഴിഞ്ഞതായി പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.

തുടർന്ന് തെക്കൻ ഡൽഹിയിലെ ഏഴു കോളനികളുടെ പുനർവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിക്കു വേണ്ടി മരങ്ങള്‍ കൂട്ടത്തോടെ മുറിക്കരുതെന്ന്‌ ആവശ്യപ്പെട്ട് മിശ്ര കോടതിയെ സമീപിക്കുകയായിരുന്നു.

മരം മുറിക്കലിനെതിരെ ഡല്‍ഹിയില്‍ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഏഴു കോളനികളില്‍ ഒന്നായ സരോജിനി നഗറിലെ താമസക്കാര്‍ മരങ്ങളെ ആലിംഗനം ചെയ്തു കൊണ്ട് ‘ചിപ്‌കോ’ സമര മാർഗ്ഗവുമായി ഞായറാഴ്ച രംഗത്തെത്തിയിരുന്നു.

 Delhi, tree cutting, 17000, High court, stay, July 4, petition, Chipco, protest, AAP, central govt, NBCC, 

മരം മുറിക്കലിനെതിരെ 1970-കളില്‍ ഉത്തരാഖണ്ഡില്‍ പ്രചാരത്തിലുണ്ടായിരുന്ന ‘ചിപ്‌കോ’ സമര മാതൃകയെ ഓർമ്മപ്പെടുത്തും വിധമാണ് ഇന്നലെ ഇവിടെ അക്രമരഹിതമായ സമരം അരങ്ങേറിയത്.

മുറിക്കുന്ന മരങ്ങള്‍ക്കു പകരമായി മരത്തൈകള്‍ നടാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ ഡല്‍ഹി നിവാസികള്‍ തള്ളിക്കളഞ്ഞു.

‘ഡല്‍ഹി ഇതിനകം തന്നെ വളരെയേറെ മലിനീകരിക്കപ്പെട്ടിരിക്കുകയാണെന്നും മരങ്ങള്‍ മുറിച്ചുമാറ്റി എല്ലാ പച്ചപ്പുകളും നശിപ്പിച്ച് കോളനികള്‍ നിര്‍മ്മിക്കുക എന്നത് ഏറ്റവും അപകടകരമായ തീരുമാനമാണെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു.

അതുകൊണ്ടാണ് മരങ്ങള്‍ കെട്ടിപ്പിടിച്ച് പ്രതിഷേധിക്കാനായി തങ്ങള്‍ തീരുമാനിച്ചതെന്ന് പരിസ്ഥിതി-വിവരാവകാശ പ്രവര്‍ത്തകനായ വിക്രാന്ത് ടോങ്ങാഡ് വ്യക്തമാക്കി.

മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയതിന്റെ പേരിൽ കേന്ദ്രസർക്കാരും ആം ആദ്മി പാർട്ടിയും തമ്മിൽ ഇപ്പോഴും വാക്‌പോര് തുടരുകയാണ്.

വനരഹിതമേഖലയിലെ മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയത് ഡൽഹിയിലെ എ.എ.പി. സർക്കാരാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധൻ ആരോപിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ നവംബറിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയതെന്ന് എ.എ.പി. കുറ്റപ്പെടുത്തി.

തെക്കന്‍ ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 3000-ലധികം മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 Delhi, tree cutting, 17000, High court, stay, July 4, petition, Chipco, protest, AAP, central govt, NBCC, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

ദിലീപിനെ തിരിച്ചെടുത്ത അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും സംവിധായകനും

International day against drug abuse and Illicit trafficking, June 26, United Nations , Kerala Govt, 

നാളെ ലോക ലഹരി വിരുദ്ധദിനം; സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ