in , ,

ഡെങ്കിപ്പനി: ഇന്ത്യയില്‍ പുതിയ വെെറസിനെ കണ്ടെത്തി

പൂനെ: ഡെങ്കിപ്പനി (Dengue fever) പരത്തുന്ന പുതിയ വെെറസിനെ (new virus) ഇന്ത്യയില്‍ (India) കണ്ടെത്തിയതായി റിപ്പോർട്ട്.
പൂനെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജിയാണ് (National Institute of Virology) പുതിയ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

വെെറോളജി എന്ന പ്രസിദ്ധീകരണത്തിൽ ഉപദ്രവകാരിയായ വെെറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒാഫ് വെെറോളജി ഇതിനെ സംബന്ധിച്ച വിശദമായ പഠനങ്ങള്‍ തുടരുകയാണ്.

ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ നാൽപ്പതിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.എന്നാൽ മരണക്കണക്കുകൾ വ്യാജമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി പടരാതിരിക്കാനുള്ള കരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നുമാണ് ബംഗാൾ മുഖ്യമന്ത്രി പ്രതികരിച്ചത്.

ജനിതക ഘടനയില്‍ മാറ്റം വരുത്തുന്ന വെെറസ് 2005-ല്‍ സിംഗപ്പൂരിലും 2009-ല്‍ ശ്രീലങ്കയിലും വ്യാപകമായി ബാധിച്ചിരുന്നു. 2012-ല്‍ തമിഴ്നാട്ടിലും കേരളത്തിലും ഈ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ഈഡിസ് വിഭാഗത്തിലെ കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമായ ഡെങ്കിപ്പനി മൂലം കേരളത്തിലും ധാരാളം ആളുകൾ മരണമടഞ്ഞിരുന്നു. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.

വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കു പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഗുരുതരമായി മാറാവുന്ന ഡെങ്കി ഹെമറാജിക് പനി വന്നാല്‍ രക്തസ്രാവം ഉണ്ടാവുകയും രോഗി ഷോക്ക് എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യാം.

ഒരുപക്ഷേ മരണം വരെ സംഭവിച്ചേക്കാം. കുട്ടികളിലാണ് ഇത് കൂടുതല്‍ മാരകമാകുന്നത്. കഠിനമായ വയര്‍വേദന, കറുത്ത മലം, മൂക്ക്, വായ്, ത്വക്ക് എന്നിവയിലെ രക്തസ്രാവം എന്നിവ രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.

രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ഉചിതമായ ചികിത്സ നല്‍കി ഡെങ്കിപ്പനിയുടെ പരിണിത ഫലങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. വേദന സംഹാരികള്‍ ഒരു പക്ഷേ രക്തസ്രാവം വർദ്ധിപ്പിച്ച് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അവ കഴിയുന്നതും ഒഴിവാക്കണം.

കൂടാതെ പാരസെറ്റമോള്‍ ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രം നല്‍കുക. രോഗി ധാരാളം ജലം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസേന 10 മുതല്‍ 15 വരെ ഗ്ലാസ് ജലം കുടിക്കുക. ഡെങ്കിപ്പനി ബാധിച്ച രോഗികള്‍ക്ക് പ്രത്യേകം കൊതുകു വലകള്‍ നല്‍കണം.

ലക്ഷണങ്ങളും രോഗത്തിന്റെ തീവ്രതയും പരിഗണിച്ച് രോഗിക്ക് ചികിത്സ നല്‍കാറുണ്ടെങ്കിലും ഡെങ്കിപ്പനിക്ക് ഇതുവരെ കൃത്യമായൊരു മരുന്ന് കണ്ടെത്തിയിട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഗെയില്‍ വാതക പൈപ്പ് ലൈൻ: മുക്കത്ത് സംഘര്‍ഷം

രാജീവ് വധം: സിംഗിൾ ബെഞ്ച് പരാമർശത്തിനെതിരെ ജസ്റ്റിസ് ഉബൈദ്