സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾ സഹകരിക്കണമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി സ്ഥാനപതി

കൊച്ചി: യുകെയിലെ കമ്പനികളുമായി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ബന്ധിപ്പിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഡെപ്യൂട്ടി സ്ഥാനപതി ജെറമി പിലിമോര്‍ ബെഡ് ഫോര്‍ഡ് പറഞ്ഞു. കളമശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യയിലെയും ബ്രിട്ടണിലെയും സ്റ്റാര്‍ട്ടപ് അന്തരീക്ഷങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്താന്‍ നടപടികള്‍ ആവശ്യമാണെന്ന് ജെറമി ബെഡ്ഫോര്‍ഡ് പറഞ്ഞു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ് സംരംഭകരുമായും അദ്ദേഹം ആശയ വിനിമയം നടത്തി.

യു കെയില്‍ നിന്നുള്ള ടെക്നോളജി കമ്പനികളുടെ പ്രതിനിധി സംഘം മേയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. മേക്കര്‍ വില്ലേജില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഈയവസരം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള മികച്ച സാങ്കേതിക സൗകര്യങ്ങളാണ് മേക്കര്‍ വില്ലേജിലുള്ളത്. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് അടിസ്ഥാനമാക്കിയ ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ പലതും ആരോഗ്യം, ഗതാഗതം പോലുള്ള ജനോപകാരപ്രദമായ സേവനങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണെന്നതില്‍സന്തോഷമുണ്ട് . ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ളതാണ് പല സ്റ്റാര്‍ട്ടപ്പുകളും എന്നത് പ്രശംസനീയമാണെന്നും ബെഡ് ഫോര്‍ഡ് ചൂണ്ടിക്കാട്ടി.

മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പ് അന്ത:രീക്ഷം മനസിലാകുന്നതിനായി നിക്ഷേപകരെയും യു കെയിലെ കമ്പനികളെയും ഇങ്ങോട്ടെത്തിക്കാന്‍ ശ്രമിക്കും. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ മേക്കര്‍ വില്ലേജും ബ്രിട്ടനിലെ ഇന്‍കുബേ റ്ററുകളുമായി യോജിച്ചു പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മേക്കര്‍ വില്ലേജിലെ വിവിധ കമ്പനികള്‍ സന്ദര്‍ശിച്ച ഡെപ്യൂട്ടി സ്ഥാനപതി മേക്കര്‍ വില്ലേജ് സി ഇ ഒ പ്രസാദ് ബാലകൃഷ്ണന്‍ നായരുമായും ചര്‍ച്ച നടത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അവർ ലഷ്ക്കറിനെക്കാൾ, ജെയ്ഷെയെക്കാൾ ഭീകരന്മാരാണ് !

കശ്‍മീരിനെ പ്രത്യേക രാജ്യമാക്കി ഫേസ്ബുക്ക്