Movie prime

പിരിമുറുക്കം കുറയ്ക്കാൻ അലങ്കാര ചെടികൾ

ഓഫീസ് സമയങ്ങളിൽ നിങ്ങൾക്ക് വല്ലാതെ പിരിമുറുക്കം അനുഭവപ്പെടാറുണ്ടോ ? എങ്കിൽ ഇതാ അതിനൊരു ഉത്തമ പരിഹാരം. നിങ്ങളുടെ ജോലിസ്ഥലത്ത് എളുപ്പത്തിൽ കാണാൻ സാധിക്കുന്ന രീതിയിൽ ചെറിയ അലങ്കാര ചെടികൾ വച്ച് പിടിപ്പിക്കുക. ഇവയുടെ സാന്നിധ്യം ജോലിയിൽ ഉണ്ടാവുന്ന പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.തൊഴിലിടങ്ങളിലെ ഇൻഡോർ സസ്യങ്ങളുടെ സാന്നിധ്യം ജോലിക്കാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും പച്ചപ്പ് നിറഞ്ഞ ആരോഗ്യകരമായ അന്തരീക്ഷം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതായി ഹോർട്ട് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണുള്ളത്. ജപ്പാനിലെ More
 
പിരിമുറുക്കം കുറയ്ക്കാൻ അലങ്കാര ചെടികൾ

ഓഫീസ് സമയങ്ങളിൽ നിങ്ങൾക്ക് വല്ലാതെ പിരിമുറുക്കം അനുഭവപ്പെടാറുണ്ടോ ? എങ്കിൽ ഇതാ അതിനൊരു ഉത്തമ പരിഹാരം. നിങ്ങളുടെ ജോലിസ്ഥലത്ത് എളുപ്പത്തിൽ കാണാൻ സാധിക്കുന്ന രീതിയിൽ ചെറിയ അലങ്കാര ചെടികൾ വച്ച് പിടിപ്പിക്കുക. ഇവയുടെ സാന്നിധ്യം ജോലിയിൽ ഉണ്ടാവുന്ന പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.തൊഴിലിടങ്ങളിലെ ഇൻഡോർ സസ്യങ്ങളുടെ സാന്നിധ്യം ജോലിക്കാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും പച്ചപ്പ് നിറഞ്ഞ ആരോഗ്യകരമായ അന്തരീക്ഷം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതായി ഹോർട്ട് ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണുള്ളത്.

ജപ്പാനിലെ ഒരു ഓഫീസിലാണ് പഠനം നടന്നത്. അറുപത്തിമൂന്ന് ഓഫീസ് ജീവനക്കാരിൽ നടത്തിയ പഠനത്തിൽ ജീവനക്കാരുടെ മേശപ്പുറത്ത് അലങ്കാര ചെടി സ്ഥാപിക്കുന്നതിന് മുമ്പും ശേഷവും അവരുടെ മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിലെ മാറ്റങ്ങൾ പഠനത്തിന് വിധേയമാക്കി. ജോലി സമയങ്ങളിൽ ക്ഷീണം, പിരിമുറുക്കം എന്നിവ അനുഭവപ്പെടുമ്പോൾ ജീവനക്കാരോട് മൂന്ന് മിനിറ്റോളം അലങ്കാരച്ചെടികൾ വെച്ച അവരവരുടെ മേശയ്ക്ക് അരികിലിരുന്ന് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. രണ്ടു ഘട്ടങ്ങളായാണ് പഠനം നടന്നത്. സസ്യങ്ങളുടെ സാന്നിധ്യമില്ലാതെയും സസ്യങ്ങളെ കാണുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടും. സസ്യങ്ങളുടെ സാന്നിധ്യത്തിൽ ഇരുന്നവർക്ക് മൂന്ന് മിനിറ്റ് കൊണ്ട് ആത്മസംയമനം കൈവരിക്കാൻ കഴിഞ്ഞു. അവരുടെ നാഡി മിടിപ്പിൽ കുറവുരേഖപ്പെടുത്തുകയും ചെയ്തു- പഠനം വ്യക്തമാക്കുന്നു.

പിരിമുറുക്കം കുറയ്ക്കാൻ അലങ്കാര ചെടികൾ

പഠനത്തിൽ ഉപയോഗിച്ച ഓരോ ചെടിയും ജീവനക്കാർ തന്നെയാണ് തിരഞ്ഞെടുത്തതും പരിപാലിച്ചതും. ജോലിസ്ഥലത്തെ സസ്യങ്ങളുമായുള്ള സക്രിയവും സജീവവുമായ ഇടപെടൽ സമ്മർദ്ദവും ക്ഷീണവും ലഘൂകരിക്കുന്നത്തിന് സഹായിച്ചു. പഠനത്തിൽ പങ്കെടുത്തവർക്ക് അവരവരുടെ ടേബിളിൽ സൂക്ഷിക്കാനായി എയർ പ്ലാന്റുകൾ, ബോൺസായ് വൃക്ഷങ്ങൾ, സാൻ പെഡ്രോ കള്ളിച്ചെടി, കൊക്കെഡാമ എന്നിങ്ങനെ വ്യത്യസ്ത തരം സസ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം കൊടുത്തു .ഓരോരുത്തരും ഇഷ്ടപ്രകാരമുള്ള ചെടികൾ തെരഞ്ഞെടുത്ത് അവരവരുടെ ഡെസ്കിൽ കംപ്യൂട്ടറിന് അരികിൽ വച്ച് പരിപാലിക്കുകയായിരുന്നു. ഇതിലൂടെ പിരിമുറുക്കം കുറയുകയും ശാന്തത കൈവരിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. ചെറിയ ചെടികളെ വളരെ അടുത്ത് കാണുന്ന രീതിയിൽ വയ്ക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാവുമെന്നും പഠനം സൂചിപ്പിക്കുന്നു.