വാസസ്ഥലം വിഷമുക്തമാക്കാൻ ഇതാ ചില സൂത്രങ്ങൾ

നിരവധി രാസപദാർത്ഥങ്ങളാൽ (toxic chemicals) വിഷമയമായ അന്തരീക്ഷത്തിന് നടുവിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ചെറിയ മാത്രയിൽ പോലുമുള്ള ഇവയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് (health problems) കാരണമായി ഭവിക്കുമെന്നത് തീർച്ചയാണ്.

വായുസഞ്ചാരം തീരെയില്ലാത്ത വീടുകളിൽ ഇതിനുള്ള സാധ്യത പൊതുവെ കൂടുതലാണ് പ്രത്യേകിച്ചും ഗൃഹോപകരണങ്ങൾ ശുചീകരിക്കുന്നതിനായി പല രാസവസ്തുക്കളും നാം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വർദ്ധിക്കുന്നു.

എന്നാൽ ചെറിയ ചില പരിശ്രമങ്ങളിലൂടെ നാം അധിവസിക്കുന്ന പരിസ്ഥിതിയെ നമുക്ക് വിഷമുക്തമാക്കുവാൻ സാധിക്കും. അതിനായി ചില മാർഗ്ഗങ്ങൾ ഇതാ

1. ശുചീകരണത്തിനായി നൈസർഗിക വസ്തുക്കൾ

വീട് വൃത്തിയാക്കുന്നതിന് സ്ഥിരം ഉപയോഗപ്പെടുത്തുന്ന രാസപദാർത്ഥങ്ങൾക്ക് പകരം വിനാഗിരി, അപ്പക്കാരം, നാരങ്ങാ നീര് എന്നിവ പ്രയോഗിക്കാവുന്നവയാണ്. ടൈൽസുകൾ വൃത്തിയാക്കാൻ അപ്പക്കാരവും കറകൾ നീക്കാൻ നാരങ്ങാനീരും പ്രയോജനപ്പെടുത്താം. റ്റീ ട്രീ ഓയിൽ, വെജിറ്റബിൾ ബേസ്ഡ് ആയ ലിക്വിഡ് സോപ്പ്, അലക്കുകാരം എന്നിവയും പാർപ്പിടം വൃത്തിയാകുവാനായി ഉപയോഗിക്കാവുന്നതാണ്. വസ്ത്രം അലക്കുവാനുള്ള സോപ്പും ദോഷകരമാകാത്ത ശുചീകാരിയാണ്.

fresh air3

2. മുറിക്കുള്ളിലെ വായുസഞ്ചാരം സുഗമമാക്കിടാം

തുറന്ന ജനാലകളാണ് വിരസമായ വായുവിൽ നിന്നും നമുക്ക് ആശ്വാസം പകരുന്നത്. അന്തരീക്ഷ ശുദ്ധീകരണത്തിൽ സസ്യങ്ങൾക്ക് പ്രമുഖ സ്ഥാനമുണ്ടെന്നുള്ളത് നമുക്കേവർക്കും അറിവുള്ള കാര്യമാണ്. അതിനാൽ ചില ചെടികളെ പകൽ സമയത്ത് മുറിക്കുള്ളിൽ സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. സൗരഭ്യമുള്ള പൂക്കൾക്ക് മുറിക്കുള്ളിൽ സ്ഥാനം നൽകുന്നത് കൃത്രിമമായി നിർമ്മിക്കപ്പെട്ട ശുദ്ധീകരണ-സുഗന്ധ വസ്തുക്കൾ ഒഴിവാക്കുന്നതിന് ഉപകരിക്കുന്നു.

3.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുക

മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വസ്തുക്കളിലൊന്നാണ് പ്ലാസ്റ്റിക്. കാൻസറിന് പോലും കാരണമാകാൻ സാധ്യതയുള്ള ബിസ്‌ഫിനോൾ എ ഇവയിലടങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക് ആവരണത്താൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുന്നതും പ്ലാസ്റ്റിക് പത്രങ്ങളിൽ പാചകം ചെയ്യുന്നതും ഒഴിവാക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കും.

പ്ലാസ്റ്റിക് നിർമ്മിത ബാഗുകൾക്ക് പകരമായി ബിപിഎ അടങ്ങിയിട്ടില്ലാത്ത പ്ലാസ്റ്റിക്, ഗ്ലാസ് ബേബി ബോട്ടൽസ്‌ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. കുട്ടികൾക്കായി നാം തിരഞ്ഞെടുക്കുന്ന കളിക്കോപ്പുകളിൽ ‘3’ അഥവാ ‘pvc’ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ തീർച്ചയായും ഒഴിവാക്കുക.

fresh air24.വാതക ചോർച്ച തടയുക

വാതക ചോർച്ച മൂലം വായുവിൽ വിഷം കലരാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതകളേറെയാണ്. അതിനാൽ മുൻകരുതലെന്നോണം ഗ്യാസ് സ്റ്റൗ, ഗ്യാസ് വാട്ടർ ഹീറ്റർ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സ്വയം പരിശോധനയിൽ സംതൃപ്തരല്ലെങ്കിൽ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം.

5. വിഒസി പരിമിതപ്പെടുത്തുക

പരവതാനികളിലും ഗൃഹോപകരണങ്ങളിലും സൗന്ദര്യ വർദ്ധക വസ്തുക്കളിലും പ്ലാസ്‌റ്റിക്കുകളിലുമെല്ലാം സാധാരണയായി കാണപ്പെടുന്നവയാണ് വോളറ്റയിൽ ഓർഗാനിക് കോമ്പൗണ്ടസ് (വിഒസി). കൂടുതൽ സമയം ഇവയുമായി ഇടപഴകേണ്ടി വരുന്നത് നമ്മുടെ ശ്വാസനാളത്തെയും നേത്രങ്ങളെയും അപകടമാം വിധം ബാധിക്കുകയും കാഴ്ച്ച സംബന്ധമായ രോഗങ്ങൾക്കും കേന്ദ്ര നാഡീവ്യൂഹത്തിന്റെ തകരാറുകൾക്കും കാരണമാകുകയും ചെയ്യുന്നു.

ഇതിനു പ്രതിവിധിയായി നിർദ്ദേശിക്കുന്നത് വിഒസിഅളവ് താരതമ്യേന കുറവായ പെയിന്റ്, ഹാര്‍ഡ്ബോര്‍ഡ് എന്നിവയുടെ ഉപയോഗമാണ്. പുതിയ ഗൃഹോപകരണങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് വായു സഞ്ചാരമുള്ള ഭാഗത്ത് കുറച്ച് നാൾ സൂക്ഷിക്കുന്നതും ഫലപ്രദമായ ഒരു വഴിയായി കരുതപ്പെടുന്നു.

fresh air4

വിനാശകരമായ രാസപദാർത്ഥങ്ങൾ ഒഴിവാക്കുന്നത്തിലൂടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നതിന് പുറമെ ഹാനികരമായ മലിനീകരണത്തിൽ നിന്നും ഭൂമിയെയും സംരക്ഷിക്കുന്നു. അതിനാൽ ആഗോള പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ പങ്ക് വളരെ വലുതാണെന്ന് തിരിച്ചറിയുകയും അവ പ്രാവർത്തികമാക്കുവാനായി പരിശ്രമിക്കുകയും വേണം.

കടപ്പാട്: ഗ്രീൻലിച്ചൻ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

നിര്‍ബന്ധിത മതംമാറ്റം തടയണം; മിശ്രവിവാഹം തുടരണം; ഹൈക്കോടതി

മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ കോടതിയിൽ റിപ്പോർട്ട്