മുഖ്യമന്ത്രി വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് 

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് ആയ തന്നെ ശബരിമലയിൽ പോകുന്നതിൽ നിന്ന് മുഖ്യമന്ത്രി വിലക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് എ.പത്മകുമാർ.

ഇത്തരം വാർത്ത നൽകുന്ന സ്വകാര്യ ചാനലുകൾക്കും ചില ഓൺലൈൻ മാധ്യമങ്ങൾക്കും ഗുഢമായ അജണ്ടയുണ്ട്. ഗൂഢലക്ഷ്യത്തോടെ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടതിനാലുമാണ് താൻ ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ക്ഷേത്ര നട തുറന്നപ്പോൾ ശബരിമലയിൽ എത്താത്തത്.

സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ദേവസ്വം ബോർഡിന്റെ കാര്യങ്ങളിൽ യാതൊരു ഇടപെടലും നടത്തുന്നില്ല. സുപ്രീം കോടതി വിധി മറയാക്കി ശബരിമലയിൽ എത്തുന്ന ഭക്തരെ തടയാൻ ചില ഗൂഢലക്ഷ്യമുള്ളവർ ശബരിമലയിലും പമ്പയിലും നിലക്കലുമൊക്കെ  പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് ശബരിമലയിൽ ഭക്തർക്കായി പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ശബരിമലയിൽ സംഘർഷം ഉണ്ടാക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നത്. നിരോധനാജ്ഞ പോലും ഇത്തരക്കാർ ലംഘിക്കുന്നു. അക്രമം നടത്തുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്.ഇത് തടയാൻ പൊലീസിന് രംഗത്ത് എത്തിയേ മതിയാകൂ. അതിനാൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കിയേ മതിയാകൂ.

അതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് സർക്കാരിന്റെ സഹായത്തോടെ ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. തെറ്റായ വാർത്തകൾ നൽകുകയും ഭക്തർക്കൊപ്പം തങ്ങൾ നിൽക്കുകയാണെന്നും വരുത്തി തീർക്കുകയുമാണ് ചില വാർത്താ ചാനലുകൾ വാർത്ത പ്രചരിപ്പിക്കുന്നതിലൂടെ ചെയ്യുന്നത് .ഇത് വിശ്വാസികളും അയ്യപ്പഭക്തരും തിരിച്ചറിയണമെന്നും എ.പത്മകുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

ശബരിമലയിലെ പൊലീസിന്റെ നിയന്ത്രണം ഏതു സർക്കാരിനാണ്? 

ക്ഷേത്ര പ്രവേശന വിളംബര വാർഷികം:  നവം 10, 11 ന് വിദ്യാർഥികൾക്ക് മത്സരങ്ങൾ