Dhyanurhnagithi , bride, groom, variety name, kerala, marriage, wedding, letter, social media, cyber police, phone calls, father, whatsapp, 
in

പ്രതിശ്രുത വധുവിന്റെ പേരിനെ ചൊല്ലി വരന് തെറിയഭിഷേകം; സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് കുടുംബം

കോഴിക്കോട്: ഒരു പേരിലെന്തിരിക്കുന്നു എന്ന് പറയുന്നവർക്ക് തെറ്റി. സാഹിത്യപ്രേമിയായ പിതാവ് തന്റെ മകൾക്ക് സമ്മാനിച്ച  ‘ദ്യാനൂര്‍ഹ്നാഗിതി’ ( Dhyanurhnagithi ) എന്ന അപൂർവ്വ നാമം അവളുടെ പ്രതിശ്രുത വരനും കുടുംബത്തിനും പുലിവാലാകുമെന്ന് ആ പിതാവ് നാമകരണ വേളയിൽ ചിന്തിച്ചിട്ടുണ്ടാകില്ല.

എന്നാൽ പുത്രിയുടെ വിവാഹം അടുത്തതോടെ ആ വ്യത്യസ്തമായ പേര് വൈറലായി. തുടർന്ന് അസഹ്യവും അനിയന്ത്രിതവുമായ ഫോണ്‍ വിളികളാല്‍ പൊറുതിമുട്ടിയ വരനും കുടുംബവും പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നതാണ് ഏറ്റവും പുതിയ കൗതുക വാർത്ത.

കേരളത്തിൽ ആദ്യമായിട്ടാകും വധുവിന്റെ അത്യപൂര്‍വ്വമായ പേരിനെ തുടര്‍ന്ന് വരന്‍ പുലിവാൽ പിടിക്കുന്നത്. കോഴിക്കോടുകാരനായ വിബീഷ് എന്ന യുവാവിന്റെ വിവാഹ ക്ഷണക്കത്ത് കുടുംബ വാട്ട്‌സ്‌ ആപ്പ് ഗ്രൂപ്പിലിട്ടതാണ് സംഭവ പരമ്പരയുടെ തുടക്കം.

വധുവിന്റെ പേര് ‘ദ്യാനൂര്‍ഹ്നാഗിതി’ എന്ന് കണ്ടതോടെ കൗതുകം തോന്നിയ ചിലർ ‘വധുവിന്റെ പേരു ശരിയായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാം’ എന്ന തലക്കെട്ടോടെ ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വായിച്ചവർ വായിച്ചവർ പേര് കണ്ട് അന്തം വിട്ട് ക്ഷണക്കത്ത് വൈറലാക്കി.

വധുവിന്റെ പേരിന്റെ പ്രത്യേകതയാല്‍ ഗ്രൂപ്പുകളില്‍ നിന്നു ഗ്രൂപ്പുകളിലേക്ക് ക്ഷണക്കത്ത് പാറിപ്പറന്നു. അതോടെ കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍ മീത്തല്‍ ഹരിദാസിന്റെ മകളായ ദ്യാനൂര്‍ഹ്നാഗിതിയും വിബീഷും അതോടെ സമൂഹമാധ്യമങ്ങളിൽ താരങ്ങളായി.

തുടർന്ന് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലമണിയുടെയും മകന്‍ വിബീഷിനെ തേടി ഫോൺ വിളികളുടെ പ്രവാഹമായി. ഏവർക്കും അറിയേണ്ടത് ആ പേരിന്റെ അർത്ഥമാണ്.

കൂടാതെ ആ പേരിടാനുള്ള സാഹചര്യവും പലർക്കും അറിയണമായിരുന്നു. മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലര്‍ ചീത്ത പറയാനും തുടങ്ങിയതോടെയാണ് കുടുംബം സൈബര്‍ സെല്ലിനെ സമീപിക്കാന്‍ തീരുമാനിച്ചത്.

സാഹിത്യത്തെ സ്‌നേഹിക്കുന്ന അച്ഛന്‍ വ്യത്യസ്തമായൊരു പേരു തനിക്കായി കണ്ടെത്തുകയായിരുന്നെന്നാണ് ദ്യാനൂര്‍ഹ്നാഗിതിയുടെ വിശദീകരണം. വീട്ടിലെല്ലാവരും വിളിക്കാനുള്ള സൗകര്യത്തിന് ‘ദ്യാനൂ’ എന്നാണ് വിളിക്കുന്നതെന്നും വധു വെളിപ്പെടുത്തി.

തന്റെ ഭാര്യയാകാൻ പോകുന്ന യുവതിയുടെ പേരിനെക്കുറിച്ച്‌ വിബീഷിനു പരാതിയൊന്നുമില്ല. എന്നാല്‍ അതിന്റെ പേരില്‍ തന്നെയും വീട്ടുകാരെയും എന്തിനാണ് ചിലര്‍ ചീത്ത പറയുന്നതെന്ന് വിബീഷ് ആരായുന്നു. എന്തായാലും ഈ സംസ്‌കൃത നാമത്തിന്റെ അർത്ഥം തേടി പലരും അലയുകയാണെന്നാണ് ജനസംസാരം.

Leave a Reply

Your email address will not be published. Required fields are marked *

information commission, governor, reject, CPI, leader, Rasheed, appointment, MA Rasheed, Sadasivam, CM, chairman, Pinarayi, 

വിവരാവകാശ കമ്മീഷന്‍ നിയമനം; വിവാദ സി പി എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

സിസ്സയുടെ ആഭിമുഖ്യത്തിൽ നാഷണൽ ടെക്നോളജി ഡേ സംഘടിപ്പിക്കുന്നു