Diabetes , awareness, causes, remedies, Kerala, ncreasing Incidence , Crucial situation , Dr N K Thulasidharan , HOD - Medicine, Calicut Medical College , patients, doctors, care, sugar, glucose, India, health,
in , ,

വില്ലനായി പ്രമേഹരോഗ വ്യാപനം; അവബോധം അനിവാര്യം

കോഴിക്കോട്: ‘നിശബ്ദനായ കൊലയാളി’ എന്നറിയപ്പെടുന്ന പ്രമേഹത്തിനെ ( Diabetes ) പറ്റിയുള്ള അവബോധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധർ രംഗത്ത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രമേഹം എന്ന തീരാവ്യാധി ഏതാണ്ട് 70 ദശലക്ഷം ഇന്ത്യക്കാരെ ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജനസംഖ്യയിൽ 19.4 ശതമാനം പേരും പ്രമേഹ രോഗികളായ കേരളം ഇന്ത്യയിലെ പ്രമേഹരോഗ തലസ്ഥാനം എന്ന പദവി നേടിക്കഴിഞ്ഞിരിക്കുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, വൃക്കരോഗങ്ങൾ, നാഡി രോഗങ്ങൾ തുടങ്ങി ഒട്ടേറെ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രമേഹം കാരണമാകുന്നതിനാൽ ഈ രോഗത്തെ കുറിച്ചുള്ള അവബോധപ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. എൻ. കെ. തുളസീധരൻ വ്യക്തമാക്കി.

കണ്ണുകളെ ബാധിച്ച്‌ കാഴ്ചശക്തി നഷ്ടപ്പെടാനും സ്ത്രീ- പുരുഷന്മാരിൽ പൊതുവെ ലൈംഗിക ശേഷി നശിക്കാനും പ്രമേഹം ഇടയാക്കുമെന്നും അതിനാൽ പ്രമേഹ രോഗ സംബന്ധമായ ഉയർന്ന അവബോധം കൈവരിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രമേഹ രോഗികൾ നേരിടുന്ന വെല്ലുവിളികൾ

പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാൽ 50 ശതമാനം പേരിലും രോഗനിർണയം പ്രയാസമേറിയതാകുന്നു. തൽഫലമായി മറ്റു ശരീരാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനു ശേഷമാണ് ഒരാൾ പ്രമേഹരോഗി ആണെന്ന വിവരം തിരിച്ചറിയുന്നത്.

പ്രമേഹരോഗത്തിന്റെ ആദ്യ ഘട്ടമായ പ്രമേഹപൂർവ സ്ഥിതിയും കേരളത്തിൽ വളരെ ഉയർന്ന അളവിലാണ് കാണപ്പെടുന്നത്. ജനസംഖ്യയിൽ ഏതാണ്ട് 11 ശതമാനം പേരെ ഈ അവസ്ഥ ബാധിച്ചിട്ടുണ്ട്.

ഇത് ഭാവിയിൽ പ്രമേഹരോഗത്തിനും മറ്റു അനുബന്ധ അസുഖങ്ങൾക്കും കാരണമാകുന്നതിനാൽ ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടതും ചികിൽസിക്കേണ്ടതും സുപ്രധാനമാണ്.

രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതോടെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ തുടങ്ങും. രക്ത ധമനികൾ ദൃഢീകരിക്കുകയും കൊഴുപ്പടിഞ്ഞു ചുരുങ്ങുകയും ചെയ്യുന്ന ഈ അവസ്ഥക്ക് എതിറോ സ്ക്ളീറോസിസ് എന്നാണ് പറയുക.

ഇത് ഹൃദയത്തിൽ നിന്നും മറ്റു ശരീര ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന ധമനികൾക്ക് കേടുവരുത്തുകയും ഹൃദയാഘാതം, സ്ട്രോക്ക്, പെരിഫെറൽ ഗാൻഗ്രീൻ ( ശരീരഭാഗങ്ങൾ പഴുത്ത് നശിക്കുന്ന അവസ്ഥ ) തുടങ്ങി, ആംപ്യുട്ടേഷൻ ( ശരീരാവയവങ്ങൾ മുറിച്ചു മാറ്റേണ്ട ഘട്ടം ) വരെ എത്തിച്ചേരുന്നു.

diabetes_

ഹൃദയാഘാതത്തിനുള്ള വർദ്ധിച്ച സാധ്യതക്കൊപ്പം ഹൃദയ പേശികൾ നശിക്കാനും രക്തയോട്ടം തടസ്സപ്പെടാനും പ്രമേഹം കാരണമാകും. വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് പ്രമേഹമാണ്. എന്നാൽ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാത്തതിനാൽ വളരേ വൈകി മാത്രമേ ഇത് തിരിച്ചറിയാറുള്ളൂ.

അവയവ നാശം കൂടാതെ കണ്ണുകളിൽ നീർവീക്കത്തിനും നേത്രപടലത്തിലെ രക്തക്കുഴലുകളുടെ ചോർച്ചക്കും പ്രമേഹം കാരണമാകാറുണ്ട്.

അവയവ നാശത്തെ തടയാനോ അതിനുള്ള കാലതാമസം വരുത്താനോ ഉള്ള ഒരേയൊരു മാർഗം പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്ന ഘട്ടം മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിർത്തുകയും സമയാസമയമുള്ള പരിശോധനയിലൂടെ അവയവങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയുമാണ്.

പ്രമേഹ രോഗം മൂലം ഉണ്ടാകുന്ന മറ്റൊരു സങ്കീർണ പ്രശ്‍നം ഡയബെറ്റിക് ന്യൂറോപ്പതി എന്നറിയപ്പെടുന്ന സിരകളുടെ നാശമാണ്. ചൂട്, തണുപ്പ്, വേദന തുടങ്ങിയവ ശരിയായി അനുഭവവേദ്യമാകാത്ത ഈ അവസ്ഥയിൽ ശരീരഭാഗങ്ങൾക്ക് മുറിവേൽക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹ രോഗികളിലെ ലൈംഗികശേഷിക്കുറവിനും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണിത്. ചെറുതോ വലുതോ ആയ ചർമ്മരോഗങ്ങൾ പ്രമേഹ രോഗികളിൽ കാണപ്പെടാറുണ്ട്. തൊലിപ്പുറത്ത് ഇരുണ്ട നിറത്തിലുള്ള കലകൾ രൂപപ്പെടാനും ബാക്ടീരിയ-ഫംഗസ് ബാധയുണ്ടാവാനും പ്രമേഹം ഇടയാക്കുന്നു.

പ്രമേഹത്തിന്റെ സങ്കീർണതകൾ തടയാനുള്ള ചില നിർദ്ദേശങ്ങൾ

.     എച്ച് ബി എ വൺ സി കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.
.     കൊളസ്റ്ററോൾ നിയന്ത്രണ വിധേയമാക്കുക.
.     രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.
.     രക്ത സമ്മർദ്ദം എപ്പോഴും സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുക.
.     കണ്ണു പരിശോധന ഇടയ്ക്കിടെ നടത്തുക.
.     ആവശ്യമെങ്കിൽ, ശരീരഭാരം കുറയ്ക്കുക.

diabetes

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്സ് ഓഫ് യുഎസ്എ 2018 അംഗീകാരം

KTDC , luxury bus tour project , flagg off , Tourism Minister, flags off, Kadakampally Surendran, tourism, cooperation and devaswoms, organised, luxury bus, express, Thiruvananthapuram, kochi, 

ആഡംബര ബസ് ടൂറിസം പദ്ധതിക്ക് ആവേശകരമായ തുടക്കം