പ്രമേഹത്തിനുള്ള മരുന്നുകൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

പ്രമേഹ രോഗത്തിനുള്ള  മരുന്നുകൾ ഹൃദ്രോഗം ഉണ്ടാകുന്നതിന് കാരണമാകുന്നതായി പഠനങ്ങൾ .  ടൈപ്പ് 2 പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളാണ് ഭാവിയിൽ  ഹൃദ്രോഗം ഉണ്ടാവുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം മരുന്നുകൾ  ഹൃദയാഘാതം, പക്ഷാഘാതം, തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ .

ടൈപ്പ് 2 പ്രമേഹമുള്ള  രോഗികൾ ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ ( metformin) എന്ന  മരുന്ന് ബലവത്താകാതെ വരുമ്പോൾ  അടുത്ത ഘട്ടത്തിൽ  സാധാരണയായി നൽകുന്ന മരുന്നുകളായ സൽഫോണിലൂറിയസ് (sulfonylureas,), ബേസൽ ഇൻസുലിൻ (basal insuline ) എന്നീ മരുന്നുകളാണ് ഹൃദയാഘത്തിന് വഴി വയ്ക്കുന്നത്. ടൈപ് 2 പ്രമേഹ രോഗമുള്ള ഒരു ലക്ഷത്തി മുപ്പത്തിനായിരത്തിലേറെ രോഗികളെ നിരീക്ഷിച്ചുള്ള പഠനമാണ് നടന്നത്.

ഈ രണ്ടു മരുന്നുകളിലൊന്ന് എടുക്കുന്ന രോഗികൾക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ടാവൻ 36 ശതമാനം അധിക  സാധ്യതയുള്ളതായി  ജാമ നെറ്റ്വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഈ മരുന്നുകൾക്ക്  പകരം  ജിഎൽപി -1 അഗോണിസ്റ്റിസ് (GLP-1 agonists (liraglutide), എസ്ജിഎൽടി -2 ഇൻഹിബിറ്റർസ് ( SGLT-2 inhibitors (empagliflozin) അല്ലെങ്കിൽ ഡിപിപി -4 ഇൻഹിബിറ്റർസ് ( DPP-4 inhibitors (sitagliptin), എന്നീ  മരുന്നുകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ നിർദേശിക്കുന്നു.  എന്നാൽ  ഈ മരുന്നുകൾക്ക്  വില കൂടുതലായതിനാൽ സൽഫോണിലൂറിയസ്, ബേസൽ ഇൻസുലിൻ എന്നീ മരുന്നുകളാണ് പ്രചാരത്തിൽ ഉള്ളത്.

കടപ്പാട് : www.indiatvnews.com

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കശ്മീര്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി ബിനാലെയ്ക്കുള്ളിലെ ബിനാലെ

സോറി ഫോര്‍ ദ റിയല്‍ സോറോ: സാങ്കേതിക അധിനിവേശത്തിന്‍റെ നേര്‍ക്കാഴ്ച