ഡയാലീസിസ് യൂണിറ്റിലെ അണുബാധ സാന്നിധ്യം കണ്ടെത്തി ഉടന്‍ അണുവിമുക്തമാക്കി 

തിരുവനന്തപുരം.  മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലീസ് യൂണിറ്റില്‍ അണുബാധ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യൂണിറ്റിനെ  അണു വിമുക്തമാക്കിയതായി ആശുപത്രി അധികൃതര്‍ . ഡയാലീസിസ് യൂണിറ്റില്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് ശനിയാഴ്ച അണുബാധ കണ്ടെത്തിയത്. 

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലീസിസ് യൂണിറ്റ് ദിവസേന മൈക്രോബയോളജി വിഭാഗം പരിശോധനക്ക് വിധേയമാക്കാറുണ്ട്. അതിനെ തുടര്‍ന്നാണ്  ശനിയാഴ്ച നടന്ന പരിശോധനയില്‍ ആണ് ഡയാലിസിസ് യൂണിറ്റിലെ അഞ്ച് മിഷനുകള്‍ക്ക് അണുബാധ ഉണ്ടായതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ഡയാലീസീസ് യൂണിറ്റ് അടച്ച് ആര്‍ ഒ പ്ലാന്റും അണുവിമുക്തമാക്കി ശുചീകരിച്ചു..

തുടര്‍ന്ന് ഇവിടെ ഡയാലിസീസ് നടത്തിയ ആറ് രോഗികളെ പ്രത്യേകമായി നിരീക്ഷിച്ചുവെങ്കിലും അവര്‍ക്ക് പ്രത്യേക രോഗ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച തന്നെ യൂണിറ്റ് അണുവിമുക്മാക്കിയതിന് ശേഷവും മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഡയാലിസീസ് തുടരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു. തുടര്‍ നടപടികളായി ആര്‍ ഒ പ്ലാന്റിലെ ട്യൂബ്, ടാങ്ക് എന്നിവ മാറാനും തീരുമാനിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

television, serials, actress, Nisha, Rachana, director, Uppum Mulakum, Flowers Channel, anti-women, crime, alcohol, drugs, award nights, programmes, dance,

ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ; ടെലിവിഷൻ രംഗം ചർച്ചയാകുമ്പോൾ

തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററിന് കഴിയും: മന്ത്രി