Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution
in

ഭിന്നശേഷിക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്ന് കെകെ ശൈലജ

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ( differently abled people ) സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി പ്രഖ്യാപിച്ച ‘സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി’ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

സംസ്ഥാന വിഹിതമായ 3.57 കോടി രൂപ ഈ സര്‍ക്കാര്‍ അടച്ച് ഒരു വര്‍ഷമായിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണിതെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന കാഴ്ച 2018 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നല്ല പരിഗണനയാണ് നല്‍കുന്നതെന്നും സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനെ മാതൃകാ സ്ഥാപനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥിയായ ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി.

വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍കുട്ടി, കെ.എസ്.എസ്.എം. എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കൗണ്‍സിലര്‍ ബിനു ഐ.പി., ഡയറക്ടര്‍മാരായ കെ.ജി. സജന്‍, ഒ. വിജയന്‍, ഗിരീഷ് കീര്‍ത്തി, മുന്‍ ഡയറക്ടര്‍ കൊറ്റാമം വിമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലാപ്‌ടോപ്പ് വിതരണത്തോടൊപ്പം ലാപ്‌ടോപ്പ് പരിശീലന ക്ലാസും സംഘടിപ്പിച്ചു. കാഴ്ചയുടെ പരിമിതികളെ ശബ്ദ സംവിധാനത്തിലൂടെ മറികടക്കാനും അറിവിന്റെ പുതിയ ലോകത്തേയ്ക്ക് അവരെ നയിക്കാനുമുളള സാങ്കേതിക സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

കൂടാതെ ശബ്ദ സംവിധാനത്തിനു പുറമേ സ്‌കാനിംഗ് ഓഡിയോ എഡിറ്റിംഗ് സംവിധാനങ്ങളും ലാപ്പ്‌ടോപ്പിലുണ്ട്. മൂന്ന് വര്‍ഷത്തെ ബാറ്ററിയുടെ വാറണ്ടിയടക്കം അഞ്ചു വര്‍ഷത്തെ വാറണ്ടിയോട് കൂടിയാണ് ലാപ്പ്‌ടോപ്പ് നല്‍കുന്നത്. ഇവയ്ക്ക് പുറമെ മോഷണമടക്കമുളള വിഷയങ്ങളെ മറികടക്കുന്നതിന് ഇന്‍ഷുറന്‍സ് കവറേജും നല്‍കുന്നുണ്ട്.

40 ലക്ഷം രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ നിര്‍ദ്ദേശിച്ച പ്രകാരം കേരള ഐറ്റി മിഷനും, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡും തയ്യാറാക്കി നല്‍കിയ സ്‌പെസിഫിക്കേഷന്‍ അനുസരിച്ചാണ് ലാപ്പ്‌ടോപ്പുകള്‍ സമാഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Nipah, Mohanlal, Mohanan Vaidyar, bats, Thrissur, rumour,Vadakkanchery Jacob Vadakkanchery social media,

നിപ വൈറസ്: സമൂഹമാധ്യമങ്ങളിലെ ഊഹാപോഹങ്ങൾക്ക് ലാലിൻറെ മറുപടി

de Villiers , AB de Villiers , retired, international cricket, South Africa, cricket, tweet, de Villiers

സുപ്രസിദ്ധ ക്രിക്കറ്റർ എബി ഡി വില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു