Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution
in ,

ഭിന്നശേഷിക്കാര്‍ക്കുള്ള പുതിയ ക്ഷേമ പദ്ധതികള്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിന്റെ ഭാഗമായി 1000 ഭിന്നശേഷിക്കാര്‍ക്ക് ( differently-abled persons ) മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നതിന് പുറമെ മരണമടഞ്ഞവരുടെ ലോണുകള്‍ എഴുതിത്തള്ളുന്നതിനും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാനും തീരുമാനമായതായി മന്ത്രി വ്യക്തമാക്കി.

1000 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം

‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി 1000 ഭിന്നശേഷിക്കാര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം മുച്ചക്രവാഹനം വിതരണം ചെയ്യും. കോര്‍പ്പറേഷന്റെ തനതു ഫണ്ടിനു പുറമേ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍, പട്ടിക സമുദായ വികസന വകുപ്പ്, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ നിര്‍വ്വഹണ ഏജന്‍സിയായി കോര്‍പ്പറേഷനെ നിശ്ചയിച്ചതിന്‍ പ്രകാരമുളള തുകയും ഉള്‍പ്പെടെ 5.26 കോടി രൂപയ്ക്കുളള 846 സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനായി സപ്ലൈ ഓര്‍ഡര്‍ നല്‍കിയതായും ഇവയുടെ വിതരണം ഉടനടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വിവിധ സ്ഥാപനങ്ങള്‍ സി.എസ്.ആര്‍ ഫണ്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ നല്‍കുന്നതിന് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ഇതിനായി ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

മരണപ്പെട്ടവരുടെ ലോണുകള്‍ എഴുതിത്തള്ളുന്നു

മരണപ്പെട്ട 28 ഗുണഭോക്താക്കളുടെ വായ്പ പൂര്‍ണ്ണമായി എഴുതി തള്ളുമെന്നും കുടിശ്ശിക വരുത്തിയ 250-ഓളം ഗുണഭോക്താക്കളുടെ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി പലിശ തുകയില്‍ ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ ജില്ലകളില്‍ ഓഫീസുകള്‍ ആരംഭിക്കും

എല്ലാ ജില്ലകളിലും ഓഫീസുകള്‍ ആരംഭിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 2017-18 സാമ്പത്തിക വര്‍ഷം പാലക്കാട്, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ എന്നീ 4 ജില്ലകളില്‍ കൂടി ഓഫീസുകള്‍ ആരംഭിക്കും. ഘട്ടംഘട്ടമായി മുഴുവന്‍ ജില്ലകളിലും ഓഫീസ് ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം ഹെഡ് ഓഫീസിനു പുറമേ എറണാകുളത്തും, കോഴിക്കോട്ടും റീജിയണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

സഹായ ഉപകരണ ക്യാമ്പുകള്‍

ഓരോ മണ്ഡലങ്ങലിലും ഭിന്നശേഷിക്കാര്‍ക്കാവശ്യമായ 25 മുതല്‍ 30 ലക്ഷം രൂപ വരെയുളള ഉപകരണങ്ങള്‍ വിതരണം ചെയ്യും. 2017-18 വര്‍ഷം ഇതിനായി 125 ലക്ഷം തുക ചിലവഴിക്കും. ഇതിന്റെ ഭാഗമായ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ ഉപകരണ നിര്‍ണ്ണയ വിതരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

പേരാമ്പ്ര – കോഴിക്കോട് – മാര്‍ച്ച് 10
തവനൂര്‍ (നരിപ്പറ്റ) – മലപ്പുറം – മാര്‍ച്ച് 3
തിരുവല്ല – പത്തനംതിട്ട – മാര്‍ച്ച് 17
ആര്യാട് – ആലപ്പുഴ – മാര്‍ച്ച് 24

ലാപ്പ്‌ടോപ്പ് വിതരണ പദ്ധതിയും, കാഴ്ച പദ്ധതിയും

കാഴ്ച പരിമിതിയുളളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും ഉറപ്പുവരുത്തുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ടാബ്‌ലെറ്റ് നല്‍കുന്നതിനായി 1.5 കോടി അനുവദിച്ചു. കാഴ്ച വൈകല്യമുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് 40 ലക്ഷം രൂപയുടെ ലാപ്പ്‌ടോപ്പ് ഉടന്‍ തന്നെ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 10-നകം ഇത് വിതരണം ചെയ്യും.

 

തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വാഹന വായ്പ

ഭിന്നശേഷിക്കാരായ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ/സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വാഹന/ഉപകരണങ്ങള്‍ വാങ്ങുന്നതിന് പരമാവധി 500000/- രൂപ പരമാവധി 6% പലിശ നിരക്കില്‍ വരെ എന്‍.എച്ച്.എഫ്.ഡി.സി നിബന്ധനകള്‍ക്ക് വിധേയമായി ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിച്ച് വായ്പ നല്‍കുന്ന പദ്ധതി പുതുതായി ആരംഭിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് ജില്ലകള്‍ തോറും തൊഴില്‍ മേള

ഭിന്നശേഷിക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലികളും ഭിന്നശേഷി നൈപുണ്യ ലഭ്യതയുടെയും വിപുലമായ ഡേറ്റാ ബേസ് തയ്യാറാക്കി ഏറ്റവും ഫലപ്രദമായി എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിരമായി തൊഴിലവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായകരമായ പ്രത്യേക വൈബ്‌സൈറ്റുകള്‍ രൂപ കല്പന ചെയ്യും.

എം.ആര്‍.എസ്.റ്റി. യൂണിറ്റിന്റെ നവീകരണം

പാറ്റൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ഉപകരണ നിര്‍മ്മാണ യൂണിറ്റിന്റെ ആധൂനീക വല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ 2017-18 സാമ്പത്തിക വര്‍ഷം 2.70 കോടി രൂപ അനുവദിച്ചു.

സാഫല്യം ഭിന്നശേഷി പരിചരണ കേന്ദ്രം

കൊറ്റാമത്ത് പ്രവര്‍ത്തിക്കുന്ന ‘സാഫല്യം’ ഭിന്നശേഷി കേന്ദ്രത്തിനുള്ള ധനസഹായം 6 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി വര്‍ദ്ധിപ്പിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

sanitary pad vending machine, Akshay, Padman, Mumbai, Twinkle Khanna, Mumbai Central ST Bus Depot ,menstrual issue , hygiene, hiv Sena leader Aaditya Thackeray ,inaugurated, installed, tax, social media, challenge,

പാഡ് വെൻഡിങ് മെഷീനുമായി അക്ഷയ്; പാഡ് മാന്റെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു

Federer , Roger Federer , oldest No 1,rank, tennis,  top of the world, 20-time Grand Slam title winner,reached ,semi-final, Federer ,surpasses ,Andre Agassi, Robin Hasse, Rafael Nadl, Swiss star, 

പ്രായം തടസ്സമായില്ല; വീണ്ടും ഒന്നാം റാങ്ക് നേടിയ ഫെഡറര്‍ക്ക് ചരിത്ര വിജയം