in

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷനുകൾ: യു എസ് ടി ഗ്ലോബൽ ആമസോൺ ധാരണ 

2018 നവംബർ 26 മുതൽ 30 വരെ ലാസ് വെഗാസിൽ നടക്കുന്ന എ ഡബ്ള്യു എസ് റി: ഇൻവെൻറ്റിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങളും പ്ലാറ്റ്‌ഫോമുകളും യുണീക് ടാലെന്റ് മോഡലുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് യു എസ് ടി ഗ്ലോബൽ 

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ യു എസ് ടി ഗ്ലോബൽ ആമസോൺ വെബ് സെർവീസസുമായുള്ള പങ്കാളിത്തം ശക്തമാക്കി. ആഗോള ഉപയോക്താക്കൾക്ക് സഹായകരമായ വിധത്തിൽ ഡിജിറ്റൽ പരിവർത്തനങ്ങൾ ഇനി കൂടുതൽ കാര്യക്ഷമമായ രീതിയിൽ നിർവഹിക്കാനാവുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. അതോടൊപ്പം 2018 നവംബർ 26 മുതൽ 30 വരെ ലാസ് വെഗാസിൽ നടക്കുന്ന എ ഡബ്ള്യു എസ് റി:ഇൻവെൻറ്റിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങളും പ്ലാറ്റ്‌ഫോമുകളും യുണീക് ടാലെന്റ് മോഡലുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ക്ലൗഡ് മൈഗ്രേഷൻ മുന്നേറ്റത്തിന്റെ മുൻപന്തിയിൽ തന്നെ നിൽക്കുന്ന കമ്പനിയാണ് യു എസ് ടി ഗ്ലോബൽ.  പങ്കാളിത്ത സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന  വിധത്തിൽ വർക് ലോഡ് മൈഗ്രേഷൻ, ക്ലൗഡ് ഓപ്പറേഷനുകൾ, ഡാറ്റ അനലിറ്റിക്‌സ്, മൊബൈൽ സൊല്യൂഷൻസ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ ഒ ടി ), മെഷീൻ ലേണിങ് (എം എൽ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) എന്നിവ കൂടുതൽ കാര്യക്ഷമമാകാൻ പങ്കാളിത്തം പ്രയോജനം ചെയ്യും. കമ്പനിയുടെ കാര്യക്ഷമമായ  ക്ലൗഡ് അധിഷ്ഠിത സേവനങ്ങളും ആമസോൺ വെബ് സേവനങ്ങളുടെ കരുത്തുറ്റ  ഹൈബ്രിഡ് ഘടനയും  ഒന്നിക്കുന്നത് വഴി വ്യാപാര രംഗത്തെ നൂതന വെല്ലുവിളികളെ നേരിടാനും പരിഹാരം കണ്ടെത്താനും കമ്പനിയുടെ ഉപയോക്താക്കൾക്കാവും. അഞ്ച് ഉപഭൂഖണ്ഡങ്ങളിലെ ഫോർച്യൂൺ 500/ ഗ്ലോബൽ 1000 ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. ബാങ്കിങ്, ധനകാര്യം, ആരോഗ്യരക്ഷ, ഇൻഷുറൻസ്, റീറ്റെയ്ൽ, സാങ്കേതികവിദ്യ, ഉൽപ്പാദനം, ടെലികോം, ഷിപ്പിംഗ് തുടങ്ങി കമ്പനിയുടെ ഉപഭോക്തൃ ശൃംഖല ശക്തമാണ്.

ഗ്ലോബൽ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്മ്യൂണിറ്റിക്കായി ആമസോൺ വെബ് സർവീസസ് സംഘടിപ്പിക്കുന്ന  രാജ്യാന്തര  കോൺഫറൻസാണ് എ ഡബ്ള്യു എസ് റി:ഇൻവെൻറ്റ്. ഈ രംഗത്തെ  സുപ്രധാന പ്രഖ്യാപനങ്ങൾ, പരിശീലന ക്‌ളാസ്സുകൾ,  സെർട്ടിഫിക്കേഷൻ അവസരങ്ങൾ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ പരിപാടികളാണ് അരങ്ങേറുന്നത്. 2000 ത്തിൽ ഏറെ പരിശീലന സെഷനലുകൾ ഉണ്ടാകും. പാർട്ണർ എക്സ്പോകൾ, ആഫ്റ്റർ അവർ ഈവന്റുകൾ എന്നിവയും ഇതിന്റെ  ഭാഗമായി നടക്കും. യു എസ് ടി ഗ്ലോബൽ സി ഐ ഒ യും സീനിയർ വൈസ് പ്രസിഡന്റുമായ സുനിൽ കാഞ്ചി, ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ക്ലൗഡ് സർവീസസ് ഗ്ലോബൽ ഹെഡ് മുരളീകൃഷ്ണൻ നായർ എന്നിവർ കോൺഫറൻസിൽ പങ്കെടുക്കും. നിലവിലുള്ളവരെക്കൂടാതെ വരുംകാല പങ്കാളികളെയും ഉപയോക്താക്കളെയും അഭിസംബോധന ചെയ്ത് ഇരുവരും സംസാരിക്കും. ഗ്ലോബൽ 1000  സ്ഥാപനങ്ങളുടെ വ്യാപാരത്തെയും അവയുടെ ഉപയോക്താക്കളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ റിയാലിറ്റി ഡെമോ, കേസ് സ്റ്റഡികൾ എന്നിവ കമ്പനിയുടെ വിവിധ തരം  സേവനങ്ങളും അതുവഴിയുള്ള പ്രയോജനങ്ങളും മനസ്സിലാക്കാൻ സഹായകമായ  റിയൽ വേൾഡ് അന്തരീക്ഷം സൃഷ്ടിക്കും. യു എസ് ടി ഗ്ലോബലിന്റെ 645 ആം ബൂത്തിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

തങ്ങളുടെ വ്യാപാര പങ്കാളികളായ ഗ്ലോബൽ 1000  കമ്പനികളുടെ ഡിജിറ്റൽ പരിണാമത്തെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നതെന്ന് യു എസ് ടി ഗ്ലോബൽ സി ഐ ഒ യും സീനിയർ വൈസ് പ്രസിഡന്റുമായ സുനിൽ കാഞ്ചി പറഞ്ഞു.

” സഹസ്ഥാപനങ്ങളുടെ വ്യാപാരത്തെ ആഴത്തിൽ മനസ്സിലാക്കിയും  ക്ലൗഡ്, ഡിജിറ്റൽ സാങ്കേതിക രംഗത്തെ കമ്പനിയുടെ കരുത്ത് പ്രയോജനപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. ആമസോൺ വെബ് സെർവീസസുമായുള്ള നിലവിലെ ബന്ധം കൂടുതൽ  മെച്ചപ്പെടുത്തുന്നതു വഴി സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് ഉപയോക്താക്കളെ നയിക്കാനാവും. എ ഡബ്ള്യു എസ് റീ: ഇൻവെൻറ്റ് 2018 ൽ പങ്കെടുക്കാനും  നിലവിലുള്ളതും വരുംകാല ഉപയോക്താക്കളുമായും നടത്തുന്ന കൂടിക്കാഴ്ചകളിൽ ക്ലൗഡ്, ഡിജിറ്റൽ പരിവർത്തന സാധ്യതകളെ  പരിചയപ്പെടുത്താനുമുള്ള അവസരത്തെ ആഹ്‌ളാദത്തോടെയാണ് ഞങ്ങൾ ഉറ്റുനോക്കുന്നത് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ  

എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍