in ,

നടൻ ദിലീപിന്റെ വിദേശയാത്രാ വിലക്ക് നീക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് ( Dileep ) വിദേശത്തു പോകാന്‍ കോടതി അനുമതി നൽകി.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം  വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവുണ്ടായത്.

അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ താരം ഈ മാസം അവസാനം കുടുംബ സമേതം വിദേശയാത്ര നടത്തുമെന്നാണ് സൂചന.

കമ്മാര സംഭവ’ത്തിന്റെ പ്രചരണാർത്ഥം സിംഗപ്പൂരിലേയ്ക്കും ദുബായിലേയ്ക്കും ദിലീപ് യാത്ര നടത്തുമെന്ന് റിപ്പോർട്ടുണ്ട്. നേരത്തെയും ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് വിദേശ യാത്ര നടത്തിയിരുന്നു.

‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി അന്ന് അമ്മയ്‌ക്കൊപ്പമാണ് ദിലീപ് ദുബായിലെത്തിയത്. ദിലീപിന്റെ യാത്ര നിരീക്ഷിക്കാന്‍ അന്ന് പ്രത്യേക സംഘം ദുബായില്‍ എത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 

മൈ സ്ട്രീറ്റ്, മൈ പ്രൊട്ടസ്റ്റ്: കത്വ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police

മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു