in , ,

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ( Dileep ) ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദിലീപിന്‍റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം.

അങ്കമാലി കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി അഭിഭാഷകനോട് ചോദിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു.

ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നടിയുടെ ശബ്ദത്തിന്‍റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ കോടതിയിൽ ബോധിപ്പിച്ചു.

കേസിലെ ചില വസ്തുതകള്‍ പോലീസ് മറച്ചു വയ്ക്കുകയാണെന്നും അതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് കിട്ടേണ്ടത് അത്യാവശ്യമാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു.
കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു.

വിചാരണ വേളയില്‍ തന്‍റെ വാദങ്ങള്‍ നിരത്താന്‍ പ്രതിക്ക് പ്രധാന തെളിവ് ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാലാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഇന്നും ശക്തമായി എതിര്‍ത്തു. ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശം എത്തുന്നത് ഇരയ്ക്ക് അപകീര്‍ത്തിയുണ്ടാകാന്‍ കാരണമാകുമെന്നും ദൃശ്യങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ക‍ഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ വിഷയത്തിൽ സര്‍ക്കാരിനോട് നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ദൃശ്യങ്ങള്‍ക്ക് പുറമെ പ്രതിയെന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട ചില രേഖകളും മൊ‍ഴിപ്പകര്‍പ്പുകളും ഇനിയും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ദിലീപ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur,  Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

കീഴാറ്റൂർ പ്രശ്നം സമയപരിധിക്കുള്ളില്‍ പരിഹരിച്ചില്ലെങ്കിൽ ലോങ് മാര്‍ച്ച്‌: വയല്‍ക്കിളികള്‍

Ganja, Malappuram, Tirurangadi , 60 kilo, woman, arrest, vehicle inspection, police, case,  investigation, ganja sweet, Kerala,

തിരൂരങ്ങാടിയില്‍ പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്; മൂന്ന് പേർ അറസ്റ്റിൽ