Dileep-AMMA Row , Mukesh, Deepesh, WCC, letter, Sudheeran, 
in , ,

അമ്മയ്ക്ക് ഡബ്യുസിസിയുടെ കത്ത്;  മുകേഷിനെതിരെ കത്തുമായി സംവിധായകൻ 

തിരുവനന്തപുരം: ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ‘യുടെ സ്ത്രീ വിരുദ്ധ നിലപാട് വിവാദമായ സാഹചര്യത്തിൽ ( Dileep-AMMA Row ) നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പരാതിയുമായി സംവിധായകൻ ദീപേഷ് രംഗത്തെത്തി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു.

മുകേഷ് സ്ഥാനം വഹിക്കുന്ന ചടങ്ങില്‍ വച്ച്‌ പുരസ്കാരം സ്വീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചത്.

തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ നിലപാട് സ്വീകരിച്ച ‘അമ്മ’ എന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന മുകേഷിന്‍റെ സ്വാഗതത്തിലൂടെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുള്ള അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാറും മുന്നോട്ട് വച്ച സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നു.

2017-ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘സ്വനം’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ദീപേഷ്.

അതേസമയം, ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഡബ്യുസിസി’ ‘അമ്മ’യ്ക്ക് കത്തയച്ചു.

പ്രത്യേക യോഗത്തിൽ ദിലീപ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ സംഘടനയായ ഡബ്യു സി സി അമ്മയ്ക്ക് കത്തയച്ചത്. നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ വിഎം സുധീരന്‍ ആഞ്ഞടിച്ചു.

‘അമ്മ’യുടെ നിലപാട് നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും ‘അമ്മ’ തെറ്റ് തിരുത്തണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

‘അമ്മ’യുടെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനം പാടില്ലായിരുന്നു എന്നും ‘അമ്മ’ ഭാരവാഹികള്‍ നിയമത്തെ മാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കണ്ട എന്ന് തീരുമാനിച്ചത് എന്തു കൊണ്ടാണെന്ന് ആരാഞ്ഞ സുധീരൻ ഇതൊന്നും ശരിയായ രീതിയല്ലെന്ന് പ്രതികരിച്ചു.

സംഘടനയിലെ ഇടത് ജനപ്രതിനിധികളുടെ നിലപാടിനെ കുറിച്ച്‌ ഇടതുമുന്നണി നേതൃത്വം പ്രതികരിക്കണമെന്നും എല്‍ഡിഎഫിന്റെ പ്രഖ്യാപിത സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാണ് അവരുടെ നിലപാടെന്നും അദ്ദേഹം വിമർശിച്ചു. നേതൃത്വം അവരെ തിരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ദിലീപിനെ എന്തിനാണ് പുറത്താക്കിയത് എന്ന ചോദ്യത്തിന് അമ്മ ഉത്തരം നല്‍കണമെന്നും ആ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് സംഘടന വ്യക്തമാക്കണമെന്നും അദ്ദേഹം ആവ‍ശ്യപ്പെട്ടു.

ആക്രമണത്തെ അതിജീവിച്ച നടിക്ക് ‘അമ്മ’ നല്‍കിയ പിന്തുണ നാട്യം മാത്രമായിരുന്നു എന്നും കുറച്ചു പേര്‍ മാത്രമാണ് സിനിമാ മേഖലയില്‍ നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും പി.ടി. തോമസ് അഭിപ്രായപ്പെട്ടു.

മറ്റെല്ലാം സംഘടനകളിലും ഉള്ളത് പോലെ തന്നെ ‘അമ്മ’യിലും മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെ ഉണ്ടെന്നും സംഘടനയിലെ ക്ലാസ് ജീവനക്കാരന്‍ മാത്രമാണ് താനെന്നും നടന്‍ ജോയ് മാത്യു പ്രതികരിച്ചു.

അമ്മയുടെ മുന്‍ പ്രസിഡന്‍റും ഇടത് എംപിയുമായ ഇന്നസെന്റ്, ഇടതുപക്ഷ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവരുടെ പ്രതികരണത്തിനായി താന്‍ കാത്ത് നില്‍ക്കുകയാണെന്നും അവര്‍ വിഷയത്തില്‍ പ്രതികരിച്ച ഉടനെ തന്‍റെ മറുപടി എന്താണെന്ന് വ്യക്തമാക്കാമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

National Inter-State Senior Athletics Championships, 2018, Kerala, Gold medals, NADA, Jinson Johnson,created history , Indira Gandhi Stadium ,Guwahati

കേരളം പൊന്നണിഞ്ഞു; മീറ്റ് റെക്കോഡ് നേടിയ ജിന്‍സണ് ഏഷ്യന്‍ ഗെയിംസ് യോഗ്യത

അതിരുകൾക്കുമപ്പുറം