in ,

ദിലീപ് നാലാം തവണയും ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ദിലീപ് (Dileep) അങ്കമാലി കോടതിയില്‍ ( Ankamali court ) ജാമ്യാപേക്ഷ നല്‍കി. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ദിലീപിന്റെ ജാമ്യഹര്‍ജി ശനിയാഴ്ച്ച പരിഗണിക്കും. മൂന്നാം തവണ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കിയാണ് കീഴ്ക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിക്കാൻ താൻ ഗൂഢാലോചന നടത്തി എന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും നടിയുടെ നഗ്നചിത്രമെടുക്കാന്‍ ആവശ്യപ്പെട്ടു എന്നത് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തനിക്കെതിരെയുള്ള കുറ്റമൊന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ലെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതിനാൽ രണ്ട് മാസമായി ജയിലില്‍ കഴിയുന്ന തനിക്ക് സോപാധിക ജാമ്യം അനുവദിക്കണമെന്നും ദിലീപ് അങ്കമാലി കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് നടൻ വിചാരണക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.

അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് രാവിലെ ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഇത് നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്.

നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി സെപ്റ്റംബർ 18-ലേയ്ക്ക് മാറ്റിവെച്ചിരുന്നു. വെള്ളിയാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ നാദിര്‍ഷ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം കേസില്‍ കുറ്റപത്രം വൈകില്ലെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നീണ്ടുപോകുന്നതിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

bullet train,india

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ആരംഭമായി

ramaleela, dileep,high court,

രാമലീലക്ക് പോലീസ് സംരക്ഷണം നൽകേണ്ട: ഹൈക്കോടതി