in ,

ദിലീപിന്റെ ജാമ്യഹര്‍ജി; പ്രോസിക്യൂഷന്‍ വാദം നാളെയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ( actress attack case ) നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ( Dileep’s bail plea )വിധി പറയുന്നത് നീട്ടി വച്ചു. ജാമ്യഹര്‍ജിയെ എതിര്‍ത്തു കൊണ്ടുള്ള പ്രോസിക്യൂഷന്‍ വാദം നാളെ തുടരും.

ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കവെ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ശക്തമായ വാദങ്ങളാണ് ദിലീപിന്റെ ജാമ്യത്തിനായി നടത്തിയത്. ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അഭിഭാഷകന്‍ രാമന്‍ പിള്ള ആരോപിച്ചു.

പോലീസ് അന്വേഷണത്തിന്റെ ഒരു വിവരവും തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. കുറ്റവാളിയായ പള്‍സര്‍ സുനിയെ പോലീസ് ദൈവമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തൊണ്ടി മുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ച്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും അതുകൊണ്ടു തന്നെ തനിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്.

ചൊവാഴ്ച്ച രാവിലെ 10.15-ഓടെ വാദം ആരംഭിച്ചു. ദിലീപിന്റെ അഭിഭാഷകന്റെ വാദത്തിനായി ഒന്നര മണിക്കൂര്‍ സമയമാണ് ഹൈക്കോടതി അനുവദിച്ചത്. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ വാദം ആരംഭിച്ചു.

പ്രോസിക്യൂഷന്റെ വാദം നാളെയും തുടരും. ഇത് കൂടി പൂര്‍ത്തിയാക്കിയശേഷമമാകും ജാമ്യഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കുക. നേരത്തെ രണ്ടു തവണ ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.

ജാമ്യത്തിനായി ദീലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കാത്തതിനെ തുടര്‍ന്നാണ് ദീലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഒക്ടോബര്‍ ഏഴിന് മുൻപ് കുറ്റപത്രം സമര്‍പ്പിക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ ശ്രമം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sharjah ruler, jail, Indians, Sultan

ഷാർജയിലെ ഇന്ത്യൻ തടവുകാർക്ക് മോചനം: ഷാര്‍ജ ഭരണാധികാരി